ഗുരുവായൂര്‍: ചാവക്കാട് ബ്ലോക്കിലെ ആത്മ പദ്ധതിയിൽ സംയോജിത കൃഷിക്ക് . ഗുരുവായൂർ, ചാവക്കാട് നഗരസഭകളിൽനിന്നുള്ളവരും ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, വടക്കേക്കാട്, പുന്നയൂർക്കുളം പഞ്ചായത്തുകാരും 15ന് മുമ്പ് അപേക്ഷിക്കണം. മൂന്ന് മുതൽ 20 സെൻറ് വരെ കൃഷി ചെയ്യുന്നവർക്ക് 10,000 രൂപയും 10 മുതൽ 20 സെൻറ് വരെ കൃഷിചെയ്യുന്നവർക്ക് 20,000 രൂപയും, 20 മുതൽ 30 സെൻറ് വരെ കൃഷി ചെയ്യുന്നവർക്ക് 30,000 രൂപയും 30 മുതൽ 40 സെൻറ് വരെ കൃഷിചെയ്യുന്നവർക്ക് 40,000 രൂപയും 40 മുതൽ 50 സെൻറ് വരെ കൃഷി ചെയ്യുന്നവർക്ക് 40,000 രൂപയും 50 സെൻറിന് മുകളിൽ കൃഷിചെയ്യുന്നവർക്ക് 50,000 രൂപയും സബ്സിഡി ലഭിക്കും. മൃഗസംരക്ഷണം, മത്സ്യകൃഷി, ക്ഷീര വികസനം, തേനീച്ച വളർത്തൽ, കോഴി വളർത്തൽ, ജൈവ കമ്പോസ്റ്റ് നിർമാണം തുടങ്ങിയവയിൽ ഏതെങ്കിലും മൂന്ന് രീതികൾ അവലംബിക്കുന്നവർക്കാണ് ആനുകൂല്യം. ആനുകൂല്യം നൽകുന്നതിന് മുമ്പ് വിദഗ്ധ സമിതി പരിശോധന നടത്തും. അർബൻ ബാങ്ക് വിവാദങ്ങൾ തെരുവിലേക്ക്; കൈയേറ്റശ്രമം ആരോപിച്ച് ഇരുവിഭാഗത്തെയും കൗൺസിലർമാർ രംഗത്ത് ഗുരുവായൂര്‍: അർബൻ ബാങ്ക് നിയമന അഴിമതിക്കെതിരെ സ്ഥാപിച്ച ബോർഡുകൾ കോൺഗ്രസ് കൗൺസിലർമാരുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ ബലമായി നീക്കിയതായി പരാതി. ബാങ്ക് വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാർ തന്നെയാണ് എ.സി.പിക്ക് പരാതി നൽകിയത്. അതേസമയം, 43ാം വാർഡ് കൗൺസിലറെ അധിക്ഷേപിക്കാനും അക്രമിക്കാനും ശ്രമം നടന്നതായി ആരോപിച്ച് ഔദ്യോഗിക വിഭാഗവും രംഗത്തെത്തി. വിമത കൗൺസിലർമാരായ ബഷീർ പൂക്കോടിനെയും ടി.കെ. വിനോദിനെയും കൈയേറ്റം ചെയ്തതായി വിമത വിഭാഗം നൽകിയ പരാതിയിലുണ്ട്. സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മല്ലാട് സെൻററിൽ ബോർഡ് വെക്കുമ്പോൾ കൗൺസിലറും കോൺഗ്രസ് മണ്ഡലം ഭാരവാഹിയും ചേർന്ന് തടയുകയും കൈയേറ്റം ചെയ്തെന്നുമാണ് പരാതി. തടയാൻ ശ്രമിച്ച പി.കെ. മോഹനൻ, രാജേന്ദ്രൻ കണ്ണത്ത്, ധനേഷ് എന്നിവരെ ഭീഷണിപ്പെടുത്തിയതായും ബോർഡുകളും ബലമായി വാഹനത്തിൽ കൊണ്ടുപോയതായും പരാതിയിലുണ്ട്. പിന്നീട് പ്രദേശത്തെ ഒരു കൗൺസിലറുടെ വീട്ടിൽനിന്നാണ് പൊലീസിെൻറ സഹായത്തോടെ ബോർഡുകൾ കണ്ടെടുത്തതെന്നും വിമത വിഭാഗം പറഞ്ഞു. എന്നാൽ, കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ബോർഡുകൾ കൗൺസിലറുടെ വീട്ടുമുറ്റത്ത് കൊണ്ടുവെച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായതെന്ന് ഔദ്യോഗിക പക്ഷം പറഞ്ഞു. ജോലി കഴിഞ്ഞുവന്ന കൗൺസിലർ ശ്രീന സുവീഷിനെ വാഹനം തടഞ്ഞ് അസഭ്യം വിളിച്ചതായും ആരോപിച്ചു. സംഭവത്തിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് ടി.എ. ഷാജി അധ്യക്ഷത വഹിച്ചു. ആേൻറാ തോമസ്, സി.സി. വർഗീസ്, മാഗി ആൽബർട്ട്, എം.എഫ്. ജോയി, കെ.കെ. വിശ്വനാഥൻ, സി.എൽ. സാബു, വി.കെ. വിമൽ, എം.പി. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.