ഒല്ലൂർ: ഒല്ലൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമീഷെൻറ രൂക്ഷവിമർശനം. ഒല്ലൂർ സ്വദേശി കോനിക്കര വീട്ടിൽ റപ്പായി നൽകിയ പരാതിയിൽ അന്നത്തെ എസ്.ഐ പ്രശാന്ത് ക്ലിൻറും എ.എസ്.ഐ ടി.വി. ശിവദാസും ഇയാൾക്കെതിരെ വൈരാഗ്യബുദ്ധിയോടെ പ്രവർത്തിച്ചതായി കമീഷൻ കണ്ടെത്തി. ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമീഷൻ നടപടി. വാഹനം ഒാടിക്കാൻ അറിയാത്ത റപ്പായി വാഹനം ഒാടിച്ച് കൊല്ലാൻ ശ്രമിച്ചു എന്ന കേസിലാണ് കൃത്യമായ അന്വേഷണം നടത്താതെ കേെസടുത്ത് ഇയാളെ കോടതിയിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇതിനെതിരെ റപ്പായി മനുഷ്യാവകാശ കമീഷനിൽ പരാതിനൽകി. കമീഷെൻറ നിർദേശമനുസരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര പെരുമാറ്റദൂഷ്യവും അധികാര ദുർവിനിയോഗും നടന്നതായി കണ്ടെത്തി. വ്യക്തമായി അന്വേഷിക്കാതെ എ.എസ്.ഐ എസ്.ഐയുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവത്തിക്കുകയാണ് ഉണ്ടായതെന്നും കേസ് ശരിയായരീതിയിൽ അന്വേഷിക്കാതെ പരാതിക്കാരനെ കുടുക്കുകയായിരുന്നെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും കമീഷൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.