സ്​കൂൾ കെട്ടിടങ്ങൾ വൈദ്യുതീകരിക്കുന്നില്ല; സ്​മാർട്ട്​ ക്ലാസ്​ ഇരുട്ടിലാകും

ഗുരുവായൂര്‍: കോടികൾ ചെലവിട്ട് നിർമിക്കുന്ന അന്താരാഷ്ട്ര സൗകര്യമുള്ള സ്കൂൾ കെട്ടിടങ്ങൾ വൈദ്യുതീകരിക്കുന്നിെല്ലന്ന് ആരോപണം. പ്രോജക്ടറും കമ്പ്യൂട്ടറുമെല്ലാം അടക്കം സ്മാർട്ട് ക്ലാസ് റൂം ഒരുക്കാനുള്ള മുറികളാണ് വൈദ്യുതീകരിക്കാതിരിക്കുന്നത്. കരാറിൽ ഉൾപ്പെടില്ലെന്ന് പറഞ്ഞ് വൈദ്യുതീകരണ സംവിധാനങ്ങൾ ഇല്ലാതെ കെട്ടിടം നിർമിച്ച് താക്കോൽ നൽകുകയാണ് പി.ഡബ്ല്യു.ഡി ചെയ്യുന്നത്. വൈദ്യുതീകരണത്തിനായി വീണ്ടും ചുമരുകൾ വെട്ടിപ്പൊളിക്കണം. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി ചെലവിട്ട കെട്ടിടത്തി​െൻറ പണി പൂർത്തിയാക്കി പി.ഡബ്ല്യു.ഡി രണ്ട് ദിവസം മുമ്പ് താക്കോൽ കൈമാറിയിരുന്നു. എന്നാൽ മുറികളൊന്നും വൈദ്യുതീകരിച്ചിട്ടില്ല. നേരത്തെ ജി.യു.പി സ്കൂളിന് കെട്ടിടം നിർമിച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. നഗരസഭ ഇടപെട്ടാണ് വൈദ്യുതീകരണം നടത്തിയത്. ചാവക്കാട് സ്കൂളി​െൻറ കെട്ടിടം തുറന്നു കൊടുക്കാത്തതിനെതിരെ യു.ഡി.എഫ് രംഗത്തുവന്നിരുന്നു. എന്നാൽ കെട്ടിടം ക്ലാസ് മുറിയായി ഉപയോഗിക്കണമെങ്കിൽ വൈദ്യുതീകരണം നടത്തണം. കെട്ടിടം നിർമിക്കുമ്പോൾ തന്നെ വൈദ്യുതീകരണ ജോലികൾ ചെയ്യണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.