കർഷക സമരാഗ്നി സംഗമം

കുന്നംകുളം: കേരള കർഷകസംഘം ജില്ലാ എക്സിക്യൂട്ടിവ് അംഗം എം.എൻ. സത്യൻ ഉദ്ഘാടനം ചെയ്തു. സി.ടി. ബാബു അധ്യക്ഷതവഹിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ. വാസു സംസാരിച്ചു. എം.എ. വേലായുധൻ സ്വാഗതവും ടി. മുകുന്ദൻ നന്ദിയും പറഞ്ഞു. യു.വി. ഷനിൽ, ജോയ്, എം.വി. ദിനേശൻ, ശ്രീദേവി ബാബു എന്നിവർ നേതൃത്വം നൽകി. ബസ്സ്റ്റാൻഡ് നിര്‍മാണത്തിന് പൈല്‍ ലോഡ് ടെസ്റ്റ് നടത്താന്‍ അംഗീകാരം കുന്നംകുളം: നഗരസഭയുടെ സ്വപ്നപദ്ധതിയായ ബസ്സ്റ്റാൻഡി​െൻറ പൈല്‍ ലോഡ് ടെസ്റ്റ് (അടിത്തറയുടെ തൂണുകൾക്ക് ഭാരംതാങ്ങാനുള്ള ശേഷി പരിശോധിക്കൽ) നടത്താന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ഒന്നാംഘട്ട നിര്‍മാണത്തി​െൻറ ഭാഗമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് പരിശോധന നടത്തുന്നത്. ടൗൺ ഹാളിന് സമീപം നിലവിലെ കെട്ടിടം പൊളിക്കാതെയാണ് ബസ്സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിക്കുന്നത്. മൂന്നുനില വ്യാപാര സമുച്ചയത്തിനാണ് രൂപകൽപന നൽകിയിട്ടുള്ളത്. ഇതി​െൻറ അടിത്തറയുടെ ബലം പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് സാങ്കേതിക വിഭാഗം നിര്‍ദേശിച്ചിരുന്നു. ഇതി​െൻറ ഭാഗമായാണ് പൈല്‍ ലോഡ് ടെസ്റ്റ് നടത്തുന്നത്. നഗരസഭ ഫണ്ടില്‍നിന്നുള്ള 3.12 ലക്ഷം ഇതിനായി ഉപയോഗിക്കാനും തീരുമാനിച്ചു. എം.എൽ.എ ഫണ്ടില്‍നിന്നുള്ള നാലരക്കോടിയാണ് ഒന്നാംഘട്ട നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. രണ്ടാംഘട്ട നിര്‍മാണത്തിന് അര്‍ബന്‍ ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാറില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. നിയമപരമായ രേഖകള്‍ ശരിയാകുന്നതോടെ ഊരാളുങ്കല്‍ സൊസൈറ്റിയുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കും. ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.