മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും

കുന്നംകുളം: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ വേൾഡ് ചലഞ്ചിനോടനുബന്ധിച്ച് കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി, അക്കിക്കാവ് പി.എസ്.എം െഡൻറൽ കോളജ്, ഷെറീസ് ഒപ്റ്റിക്കൽസ് എന്നിവരുമായി സഹകരിച്ച് സൗജന്യ നടന്നു. എസ്.ഐ കെ.ജി. ജയപ്രദീപ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി വാരാചരണ ഭാഗമായി ജില്ല പ്രകൃതിസംരക്ഷണ സമിതിയുമായി സഹകരിച്ച് വൈ.എം.സി.എ ട്രീ അറ്റ് ഹോം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. കൗൺസിലർ ബിജു സി.ബേബി ആദ്യ വൃക്ഷത്തൈ നട്ടു. വൈ.എം.സി.എ പ്രസ്ഥാനത്തി​െൻറ 175ാമത് ജന്മദിനത്തോടനുബന്ധിച്ച് 175 വൃക്ഷത്തൈകൾ ജില്ലാ പ്രകൃതി സംരക്ഷണ സംഘവുമായി സഹകരിച്ച് നട്ടുപിടിപ്പിച്ചു. വൈ.എം.സി.എ പ്രസിഡൻറ് എബ്രഹാം ലിങ്കൻ, സെക്രട്ടറി ഡോ. ജെഫി ചെറി, മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറി ജിന്നി കുരുവിള, പ്രകൃതി സംരക്ഷണ സംഘം ജില്ല സെക്രട്ടറി ഷാജി തോമസ്, അനിൽ സാമുവൽ, റിജോ കൊള്ളന്നൂർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണം കുന്നംകുളം: പ്രകൃതിസംരക്ഷണ സംഘത്തി​െൻറ നേതൃത്വത്തിൽ പയ്യൂർ എ.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും പഠനോപകരണ വിതരണവും ആദരിക്കലും സംഘടിപ്പിച്ചു. ഇൻസ്പെക്ടർ കെ.ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രകൃതിസംരക്ഷണ സംഘം ജില്ല സെക്രട്ടറി ഷാജി തോമസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബിജിലി പാപ്പച്ചൻ, ജ്യോതി പ്രിയ, ഷിജു കോട്ടാൽ, ഹെയിൻസ് സാമുവേൽ, പ്രീത പനക്കൽ, മറിയാമ എന്നിവർ സംസാരിച്ചു. വിൻസ് പഴഞ്ഞി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. എല്ലാ കുട്ടികൾക്കും ചാമ്പത്തൈയും പഠനോപകരണങ്ങളും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.