ചാവക്കാട്: നഗരത്തിലെ ലോഡ്ജുകളിൽ നിന്ന് ടാങ്കർ വഴി കയറ്റുന്ന കക്കൂസ് മാലിന്യം ദേശീയ പാതയോരത്ത് തള്ളി. ദേശീയപാത അകലാട് അഞ്ചാം കല്ലിൽ സ്വകാര്യ പറമ്പിലാണ് കക്കൂസ് മാലിന്യം തള്ളിയത്. വ്യാഴാഴ്ച രാവിലെ പരിസരത്തുനിന്ന് ദുർഗന്ധമുയർന്നതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഗുരുവായൂരിലെ കെട്ടിടങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യമാണ് ടാങ്കർ ലോറികളിൽ കയറ്റി മേഖലയിൽ തള്ളുന്നതെന്ന ആക്ഷേപം നേരത്തെയുണ്ട്. പാടശേഖരങ്ങളിലും ജനവാസ പ്രദേശത്തും മാലിന്യം തള്ളുന്നത് അടുത്തകാലത്ത് വ്യാപകമാണ്. നേരത്തെ തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിന് കുറകെ ഒഴുകുന്ന ചെറു തോടിെൻറ ഓരത്തും കക്കൂസ് മാലിന്യം തള്ളിയിരുന്നു. പരാതിയെ തുടർന്ന് നഗരസഭ അധികൃതരെത്തി ക്ലോറിൻ വിതറിയാണ് ദുർഗന്ധം അകറ്റിയത്. എന്നാൽ അകലാട് തള്ളിയ മാലിന്യം തുടർച്ചയായ മഴയിൽ പ്രദേശത്താകെ പരന്ന് കിടക്കുകയാണ്. മേഖലയിൽ കക്കൂസ് മലിന്യം തള്ളുന്നതിനെതിരെ കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് ടി.വി മുജീബ് റഹ്മാൻ പുന്നയൂർ പഞ്ചായത്ത് പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. നഗരങ്ങളിലെ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള നടപടിയെടുക്കണമെന്നും പാടശേഖങ്ങളും ജനവാസ കേന്ദ്രങ്ങളും മഴക്കാല പകർച്ച വ്യാധികൾക്ക് കാരണമായേക്കാവുന്ന കക്കൂസ് മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കണമെന്ന് പീപ്പിൾസ് വോയ്സ് ഓഫ് കേരള സംസ്ഥാന ഉപാധ്യക്ഷൻ ഷറഫുദ്ദീൻ മുനക്കക്കടവ് ആശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.