റൗഫ്​ തിരിച്ചെത്തി; സ്​നേഹവും കടപ്പാടുമായി

പഴഞ്ഞി: ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ വിദ്യാർഥി സഹപാഠികളുടെ സഹായഹസ്തത്തിന് നന്ദിപറയാൻ കോളജിലെത്തി. ആറുമാസത്തെ ചികിത്സ പൂർത്തിയാക്കി ചാവക്കാട് സ്വദേശി അബ്ദുൽ റൗഫാണ് എം.ഡി കോളജിലെ സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പം ജന്മദിനത്തി​െൻറ മധുരവും സന്തോഷവും പങ്കുവെക്കാൻ കോളജിലെത്തിയത്. എം.ഡി കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റൗഫിന് കഴിഞ്ഞ നവംബറില്‍ ചാവക്കാടുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. ചികിത്സക്കായി എം.ഡി കോളജ് യൂനിയ​െൻറ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയിരുന്നു. കെ.ബി.ടി.എയുടെ കീഴിലെ മുപ്പതോളം ബസുകള്‍ ചികിത്സ സഹായത്തിന് പണം സമാഹരിക്കാന്‍ സൗജന്യ സവാരി നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.