ചാവക്കാട്: കോണ്‍ഗ്രസ് നേതാവായിരുന്ന കെ.എസ്. ദാസെൻറ19ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ച അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. മണത്തല മുല്ലത്തറയില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ദാനം, പഠനോപകരണ വിതരണം, ചികിത്സ ധനസഹായ വിതരണം, മുതിര്‍ന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കല്‍ എന്നിവ നടക്കും. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി. ബലറാം അനുസ്മരണ പ്രഭാഷണം നടത്തും. പി.എ. മാധവന്‍, ടി.വി. ചന്ദ്രമോഹന്‍, ഒ. അബ്ദുറഹിമാന്‍ കുട്ടി, പി.കെ. അബൂബക്കര്‍, ജോസഫ് ചാലിശേരി, സി.എച്ച്. റഷീദ് തുടങ്ങിയവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ സംഘാടകരായ കെ.ഡി. വീരമണി, സി. മുസ്താഖലി, എം.വി. നൗഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.