കൊടുങ്ങല്ലൂർ: ശൃംഗപുരം സെൻററിൽ ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റണമെന്ന് മേത്തല അഷ്ടപതി തിയറ്റേഴ്സ് ആവശ്യപ്പെട്ടു. ദേശീയപാത 17 ശൃംഗപുരം സെൻററിൽ സ്ഥിതിചെയ്യുന്ന കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന വിധമാണ്. റവന്യൂ ഭൂമിയായ ഇവിടെ ദീർഘകാലാവധിക്ക് സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയിരുന്നതാണ് ഈ സ്ഥലം. പാട്ടക്കാലാവധി അവസാനിച്ചിട്ടും സ്ഥലം സർക്കാറിന് നൽകാതെ കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. ഇതാണ് പൊളിച്ചുനീക്കാൻ തടസ്സമെന്ന് അധികൃതർ അറിയിച്ചതായി സെക്രട്ടറി കെ.ടി. കണ്ണൻ പറഞ്ഞു. ദേശീയപാതയുടെ ഇടുങ്ങിയ ഭാഗമായ ഇവിടെ ഏതു സമയവും വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലമാണ്. കാൽനടക്കാരും ഇതിെൻറ അരികുപറ്റിയാണ് നടക്കുന്നത്. കഴിഞ്ഞദിവസം കെട്ടിടത്തിെൻറ ഒരുഭാഗം ഇടിഞ്ഞുവീണിരുന്നു. അപകടാവസ്ഥയിലായ ഈ കെട്ടിടം എത്രയും വേഗം പൊളിച്ചുമാറ്റാനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും അഷ്ടപതി തിയറ്റേഴ്സ് ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.കെ. സഹീർ, സെക്രട്ടറി എം.സി. ഗിരീഷ് തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.