സത്യ​െൻറ മരണം: കാരണം ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം

വാടാനപ്പള്ളി: ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് വീടിനുള്ളിൽ മുറിവേറ്റ നിലയിൽ കണ്ട തളിക്കുളം പുതുകുളങ്ങരയിൽ കൊട്ടുക്കൽ സത്യ​െൻറ മരണത്തിന് കാരണമെന്ന് പൊലീസ്. വാരിയെല്ലും തകർന്നിട്ടുണ്ട്. തലക്കും മുറിവേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനമെന്ന് വാടാനപ്പള്ളി എസ്.ഐ ഡി. ശ്രീജിത്ത് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് സത്യൻ വീടിനുള്ളിൽ മുറിവേറ്റ് കിടന്നിരുന്നത്. ഭാര്യ മാലതിയും മകളും വന്നപ്പോഴാണ് സംഭവം കാണുന്നത്. മകൻ സലീഷ് ഈ നേരം വീടിനുള്ളിൽ ഉണ്ടായിരുന്നു. മാലതിയും മകളും ഓട്ടോയിൽ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെ പൊലീസ് എത്തി സലീഷിനെ കസ്റ്റഡിയിലെടുത്തു. പിതാവിനെ മർദിച്ചിട്ടില്ലെന്നാണ് സലീഷ് പൊലീസിനോട് പറഞ്ഞത്. പിതാവും മകനും മദ്യപിച്ച് നിരന്തരം അടിപിടിയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. സംഭവദിവസം വീടിന് പുറത്ത് മൽപിടുത്തം നടന്നതി​െൻറ ലക്ഷണമുണ്ടെന്ന് പരിശോധനയിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. രക്തക്കറയുടെ സാബിളും പരിശോധനക്കയച്ചു. സലീഷി​െൻറ വസ്ത്രവും വീട്ടിലും വിരലടയാള വിദഗ്ധർ പരിശോധന നടത്തി. ഡിവൈ.എസ്.പി ഫെയ്മസ് ജോർജ്, വലപ്പാട് സി.ഐ ടി.കെ. ഷൈജു എന്നിവർ വ്യാഴാഴ്ചയും സ്ഥലത്തെത്തി. അതേ സമയം സുരക്ഷയെചൊല്ലി പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം സംസ്കരിക്കുന്ന സമയത്ത് സലീഷിനെ സ്ഥലത്ത് എത്തിക്കാൻ പൊലീസ് അനുവദിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.