തൃശൂർ: നഗരത്തെ വീർപ്പുമുട്ടിച്ചിരുന്ന മാലിന്യം ഉടൻ നീക്കാൻ പ്രത്യേക കൗൺസിൽ യോഗത്തിൽ തീരുമാനം. മാലിന്യം നീക്കുന്നതിന് കി.ഗ്രാം 2.90 രൂപയിൽനിന്ന് അഞ്ചൂ രൂപയാക്കാൻ കൗൺസിൽ അംഗീകാരം നൽകി. പാലക്കാട് സ്വദേശിയാണ് മാലിന്യം നീക്കുന്നതിന് കരാറെടുത്തിരിക്കുന്നത് 5.10 രൂപയാണ് ടെൻഡർ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇത് ചർച്ചയിലൂടെ അഞ്ച് രൂപയാക്കി കുറക്കാനാവുമെന്നാണ് ഭരണസമിതി കരുതുന്നത്. നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ഉടൻതന്നെ പരിഹാരമുണ്ടാവുമെന്ന് മേയർ അജിത ജയരാജൻ അറിയിച്ചു. രാവിലെ ചേർന്ന കൗൺസിൽ യോഗത്തിൽ മാലിന്യവുമായെത്തി കൗൺസിൽ പ്രതിഷേധവും ബഹളവുമുണ്ടാക്കിയ കോൺഗ്രസ്, ഉച്ചകഴിഞ്ഞ് മാലിന്യപ്രശ്നം ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗം ബഹിഷ്കരിച്ചു. കോൺഗ്രസ് അംഗങ്ങളുെട ബഹിഷ്കരണത്തെ ഇടതുമുന്നണി, ബി.ജെ.പി അംഗങ്ങൾ വിമർശിച്ച് പരിഹസിച്ചു. മാലിന്യ വിഷയത്തിൽ കോൺഗ്രസിെൻറത് തറ രാഷ്ട്രീയ നാടകമാണെന്ന് സി.പി.എം, സി.പി.ഐ അംഗങ്ങൾ ആരോപിച്ചു. കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും തങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് മറ്റാരും ചെയ്യരുതെന്ന നിലപാടാണ് കോൺഗ്രസിനെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. പ്ലാസ്റ്റിക് കവറുകളുടെ വിപണനം തടയുന്നതിന് വ്യാപാരി സംഘടനകളുമായി യോഗം ചേരുമെന്നും സി.സി ടി.വി കാമറകൾ പ്രവർത്തനസജ്ജമാക്കുന്നതിന് കെൽട്രോണുമായി ചർച്ച നടത്തുമെന്നും മേയർ കൗൺസിലിൽ അറിയിച്ചു. മാലിന്യം നീക്കാൻ ദിവസം രണ്ടരലക്ഷം; മാസം 75 ലക്ഷം തൃശൂർ: നഗരത്തിലെ മാലിന്യം നീക്കാൻ ഒരുദിവസം രണ്ടര ലക്ഷം, മാസത്തേക്ക് 75 ലക്ഷം. മാലിന്യനീക്കത്തിന് പ്രത്യേക കൗൺസിൽ അംഗീകരിച്ച പുതിയ നിരക്കാണിത്. നഗരത്തിൽ 50 ടൺ മാലിന്യമുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. അങ്ങനെയെങ്കിൽ ഇപ്പോൾ നിശ്ചയിച്ച അഞ്ച് രൂപയനുസരിച്ച് രണ്ടര ലക്ഷത്തോളം പ്രതിദിനം വരും. പ്രതിമാസം 75 ലക്ഷവും. കഴിഞ്ഞ ജൂൈലക്ക് ശേഷം മാലിന്യനീക്കം നടന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.