മണ്ണുത്തി: കേരള കാർഷിക സർവകലാശാലയിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഉന്നത തസ്തികയിലിരിക്കുന്ന ആൾക്കെതിരെയാണ് പരാതി ഉയർന്നത്. ആഴ്ചകൾക്ക് മുമ്പ് സർവകലാശാല െഗസ്റ്റ് ഹൗസിൽ നടന്ന സംഭവത്തെപ്പറ്റി കഴിഞ്ഞദിവസം യുവതിയുടെ അടുത്ത ബന്ധുവാണ് മണ്ണുത്തി പൊലീസിൽ പരാതി നൽകിയത്. പരാതിയെപ്പറ്റി സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങുകയും യുവതി പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറയുകയും ചെയ്തതോടെ ഒതുക്കാൻ ഉന്നത ഇടപെടൽ തുടങ്ങി. ഇന്നലെ യുവതിയുമായി സർവകലാശാലയിൽ ഉയർന്ന ചുമതല വഹിക്കുന്നയാൾ ഓഫിസിൽ വിളിപ്പിച്ച് സംസാരിച്ചതായാണ് വിവരം. ഇതോടെ പൊലീസും ആശയക്കുഴപ്പത്തിലായി. യൂനിവേഴ്സിറ്റി വൈസ് ചാൻസലർ വഴി യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച മൊഴിയെടുത്ത് പ്രാഥമിക അന്വേഷണ റിപ്പോർട്ട് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.