കൊടുങ്ങല്ലൂർ: എടവിലങ്ങ് പൊടിയൻ ബസാറിൽ വാഹനം കുളത്തിലിട്ടും വീട്ടിലെ കസേരകൾ തല്ലിപ്പൊളിച്ചും സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടം. പൊടിയൻ ബസാറിൽ മുല്ലശ്ശേരി ശശി മകൻ ശരത്തിെൻറ വാഹനം വീട്ടിൽനിന്ന് ഗേറ്റ് തകർത്ത് കൊണ്ടുപോയി കുളത്തിൽ തള്ളുകയായിരുന്നു. കരാഞ്ചേരി അപ്പുകുട്ടെൻറ വീട്ടിലെ കസേരയാണ് തകർത്തത്. സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി എടവിലങ്ങ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിൻറ് സജിത അമ്പാടി, അംഗം കെ.കെ. ഉണ്ണികൃഷ്ണൻ, എം.എ. ഹരിദാസ്, എ.ആർ. രഞ്ജിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.