കയ്പമംഗലം: തീരദേശത്തിെൻറ റമദാന്‍ കാലങ്ങളില്‍ ജീരകക്കഞ്ഞിയുടെ മണം പരക്കുമ്പോള്‍ പഴമക്കാര്‍ക്കിത് വിശപ്പിെൻറ ഗൃഹാതുര സ്മരണകള്‍ കൂടിയാണ്. അരനൂറ്റാണ്ടിനപ്പുറം ഗള്ഫിെൻറ അത്തര്‍ മണമില്ലാത്ത കര്‍ഷകരുടെയും കൂലിപ്പണിക്കാരുടെയും നാട്ടില്‍ അത്താഴപ്പട്ടിണിക്കാരായിരുന്നു അധികവും. നോമ്പിെൻറ പട്ടിണിപ്പകലുകള്‍ വിശപ്പിെൻറ അന്തിമയങ്ങുമ്പോള്‍ വീണ്ടുമൊരു രാത്രി നോമ്പിെൻറ നോവായിരുന്നു മിക്കയിടത്തും. നന്നേ കുറച്ചു വീടുകളില്‍ മാത്രം അടുപ്പ് പുകയുന്ന കാലത്ത് വല്ലപ്പോഴും നടക്കുന്ന നോമ്പുതുറകള്‍ കാത്തിരിക്കുകയായിരുന്നു മിക്കവരും. ഇക്കാലത്താണ് നോമ്പിെൻറ തളര്‍ച്ചയും ക്ഷീണവും മാറാന്‍ ജീരകക്കഞ്ഞിയുടെ കൂട്ടുമായി വൈദ്യന്മാര്‍ വരുന്നത്. പൊടിയരിയും തേങ്ങയും നല്ല ജീരകവും ഉലുവയും ചുവന്നുള്ളിയും ഇത്തിരി നെയ്യും ചേര്‍ത്ത് പാകപ്പെടുത്തുന്ന കഞ്ഞി ഒരു ഗ്ലാസെങ്കിലും കഴിച്ചാല്‍ പകലിെൻറ ക്ഷീണത്തെ മറികടക്കാം. നോമ്പു നോറ്റവനെ തുറപ്പിക്കുന്നത് തത്തുല്യ പ്രതിഫലം കിട്ടാനുള്ള വഴിയാണല്ലോ. ഇതറിഞ്ഞാണ് നാട്ടിൽ 'കഞ്ഞിപാരല്‍' ആരംഭിച്ചത്. ക്രമേണ റമദാനിെൻറ വൈകുന്നേരങ്ങള്‍ കഞ്ഞിക്കായുള്ള നാനാമതസ്ഥരുടെയും കാത്തിരിപ്പായി. പിന്നെപ്പിന്നെ അതൊരു നോമ്പുതുറ വിഭവമായി പരിവര്‍ത്തിക്കപ്പെട്ടു. ഇന്ന് കയ്പമംഗലം മേഖലയിൽ തന്നെ നിരവധിയിടങ്ങളിൽ കഞ്ഞി വിതരണ കേന്ദ്രങ്ങളുണ്ട്. ചളിങ്ങാട് നുസ്റത്തുൽ അനാം സംഘത്തിനു കീഴിൽ 22 വർഷമായി വിതരണം തുടരുന്നു. പ്രതിദിനം 80 കി.ഗ്രാം അരിയുടെ കഞ്ഞി അഞ്ഞൂറോളം കുടുംബങ്ങൾക്കാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.