വിശുദ്ധ ദിവസങ്ങളെല്ലാം പകർന്നു നൽകുന്നത് സമാധാനവും സൗഹാർദവുമാണ്. റമദാൻ ലക്ഷ്യം വെക്കുന്നതും പ്രവാചകെൻറ ആഹ്വാനവും ഇതു തന്നെയാണ്. ഇല്ലാത്തവന് നൽകുകയും ഒരു നേരത്തെ ഭക്ഷണമെങ്കിലും എത്തിച്ചുകൊടുക്കുന്നതിന് വേണ്ടിയാണ് സക്കാത്ത് റമദാനോടനുബന്ധിച്ച് നിർബന്ധമാക്കിയതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇന്ന് ലോകത്തിെൻറ എല്ലാ കോണുകളിലും ജാതിയുടെയും മതത്തിെൻറയും പേരിൽ ആളുകൾ തമ്മിലടിക്കുന്ന കാഴ്ചയാണ്. വിശുദ്ധ ഗ്രന്ഥങ്ങളിൽ നമ്മളോട് പറഞ്ഞിരിക്കുന്നത് പാലിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. ഓരോരോ മതത്തെയും ലക്ഷ്യം വെച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചിലർ ലോകത്ത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ജയം ആഘോഷിക്കുന്നത് പള്ളികൾ തകർത്ത് വരെ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കുന്നത് ദുഃഖകരമായ കാര്യമാണ്. അതിന് മാറ്റം വരണം. നമുക്ക് ലഭിക്കുന്ന നന്മയുടെ ഒരു ഭാഗം ഇല്ലാത്തവർക്ക് നൽകുകയാണ് റമദാനിെൻറ വലിയ പ്രഖ്യാപനം. അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വെറുതെ ഒരു ദിവസം മുന്നോട്ടുനീക്കുന്നതിൽ അർഥമില്ലെന്നും അതിെൻറ ചൈതന്യം പൂർണമായി ലഭിക്കുന്നതിന് വിശുദ്ധ ഗ്രന്ഥം ആഹ്വാനം ചെയ്തത് പോലെ പ്രവർത്തിക്കണം. എന്നാൽ പറയുന്നതും പ്രവർത്തിക്കുന്നതും രണ്ട് രീതിയിൽ എന്ന നിലയിലേക്ക് സമൂഹം മാറി പോകുന്നുണ്ട്. റമദാൻ എല്ലാ അർഥത്തിലും സമാധാനവും സാഹോദര്യവും പുലർത്തണമെന്നാണ് മതം പഠിപ്പിക്കുന്നത്. അത് പ്രാവർത്തികമാക്കുന്നതിൽ പിന്നാക്കം പോയ്ക്കൂടാ. ഗൾഫ് രാജ്യങ്ങളിൽ വച്ച് നോമ്പുതുറയിൽ പങ്കെടുത്ത വലിയ അനുഭവമുണ്ട്. ഒരു വ്യത്യാസവുമില്ലാതെയാണ് ആളുകൾ ഇഫ്താറിലും തുടർന്നുള്ള കാര്യങ്ങളിലും പങ്കെടുക്കുന്നത്. ജാതിമത വ്യത്യാസങ്ങൾക്കതീതമായി നന്മക്ക് വേണ്ടി നിലകൊള്ളാൻ എല്ലാവർക്കും കഴിയട്ടെ എന്ന ആശംസയാണ് നേരാനുള്ളത്. ആരെങ്കിലും പറയുന്നത് കേട്ട് പ്രശ്നങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുന്നത് ഒരാൾക്കും ഭൂഷണമല്ല. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ് ആവശ്യം. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.