റമദാൻ മാസം നോമ്പാചരണത്തിെൻറ കാലമാണ്. മാത്രമല്ല അത് ഖുർആൻ വെളിവാക്കി കിട്ടിയ കാലവുമാണ്. ദൈവത്തിെൻറ വെളിപാട് സ്വീകരിക്കാൻ അനിവാര്യമായി ഞാൻ എന്നെ കമഴ്ത്തിക്കളയണം. എെൻറ ആന്തരികത ദൈവികതയാൽ നിറയാൻ അതു ഞാൻ ശൂന്യമാക്കണം. 68 തവണകളിൽ ആവർത്തിക്കുന്ന ഖുർആൻ എന്ന പദത്തിെൻറ അർഥം 'ഉരുവിടുക'എന്നതാണ്. നിരന്തരം ഉരുവിട്ട് ജീവിതത്തിെൻറ വ്യാകരണമാക്കേണ്ടതാണ് ദൈവത്തിെൻറ വെളിപാടിെൻറ വചനങ്ങൾ. അതു എെൻറ ജീവിതത്തിെൻറ വിളക്കും കാലടികൾക്കു പ്രകാശവുമാകാൻ ഞാൻ എന്നോട് വിടപറഞ്ഞു സ്വാർഥതയിൽ നിന്നു വിടവാങ്ങണം. നോമ്പ് ഉപേക്ഷയാണ്, പരിത്യാഗമാണ്. ഞാൻ എന്നെ ഉപേക്ഷിക്കുന്നു; ഞാൻ എെൻറ സ്വാർഥത പരിത്യജിക്കുന്നു. ഞാൻ എന്നെ പോറ്റുന്നതിൽ ഉത്സാകിയാണ്. നോമ്പ് എന്നെ പോറ്റലിൽ ഒരു നിഷേധം ഏർപ്പാടാക്കുന്നതാണ്. അതു എെൻറ സ്വാർഥത നീക്കാനാണ്. എനിക്കു വിശക്കുമ്പോൾ ആഹാരമെടുത്തു ഞാൻ വായിലേക്കു വയ്ക്കാൻ പോകുന്നു. അപ്പോഴാണ് എല്ലും തോലുമായി അവശനായവൻ വിശക്കുന്നു എന്നു നിലവിളിച്ച് എെൻറ മുമ്പിൽ കൈനീട്ടുന്നത്. എെൻറ വായിലേക്ക് എടുത്ത ആഹാരം ഞാൻ അവനു കൊടുക്കുന്നു. എെൻറ വിശപ്പിെൻറ വിളിയെ ഞാൻ നിഷേധിച്ചു. വിശപ്പു പിന്നേയും കരയുന്നു. എനിക്ക് എന്തു കിട്ടി? എെൻറ മേൽ എനിക്കു നിയന്ത്രണം കിട്ടി. മാത്രമോ? എനിക്കു ഔന്നത്യവും മഹത്ത്വവുമുണ്ടായി. എെൻറ മനസ്സിൽ വലിയൊരു വെളിവും തൃപ്തിയും തോന്നി. ഞാൻ മെച്ചപ്പെട്ട മനുഷ്യനാകുകയാണ്. ഖുർആൻ ഉരുവിട്ട് എെൻറ ജീവിതം അല്ലാഹുവിെൻറ വഴിയിൽ ആക്കാൻ ശ്രമിക്കുന്നു. നോമ്പു നിഷേധമാണ്. എന്നെ നിഷേധിക്കുന്നതു നിന്നെ സ്വീകരിക്കാനാണ്. നിനക്ക് ആതിഥ്യം നൽകാനാണ്. നീയാണ് ദൈവത്തിെൻറ മഹത്വം എനിക്കു നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.