തൃശൂര്‍: റമദാനിെൻറ വ്രതവിശുദ്ധിയില്‍ കാരുണ്യത്തിെൻറയും പാപമോചനത്തിെൻറയും ഇരു പത്തുകള്‍ താണ്ടി വ്രതത്തിെൻറ ആത്മാവ് തേടിയുള്ള പ്രയാണത്തിലാണ് വിശ്വാസികൾ. ആയിരം മാസങ്ങളെക്കാള്‍ പുണ്യകരമായ വിധി നിർണായക രാവിെന (ലൈലത്തുല്‍ ഖദറിനെ) പുല്‍കാന്‍ ഖിയാമുലൈലും തഹജുദ് നമസ്കാരവുമായി രാവിനെ പകലാക്കുന്നതില്‍ മാത്സര്യം മുറുകയാണ്. ഒപ്പം വിണ്ണിൽ ശവ്വാൽ അമ്പിളിക്കീറിെന പ്രതീക്ഷിച്ച് ഈദിെന നുകരാനുള്ള ഒരുക്കത്തിലാണവർ. അതുകൊണ്ട് ഇൗദ്വിപണിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്രക്കടകളിലും ചെരുപ്പുകടകളിലും അടക്കം തിരക്കോട് തിരക്കാണ്. സ്കൂൾ വിപണിക്ക് ശേഷം നടുനിവർത്തുന്നതിന് ബുദ്ധിമുട്ടുേമ്പാഴും പെരുന്നാൾ വസ്ത്രം വാങ്ങുന്നതിന് നഗരത്തിലെ വസ്ത്രാലയങ്ങളിലെല്ലാം ആളുകളെത്തി. പെരുന്നാൾ ഒരുക്കത്തിനായി ഇൗദ്വിപണി സജീവമായതോടെ നഗരത്തിൽ കുരുക്കുമായി. സ്കൂൾ യൂനിഫോം വാങ്ങിയപ്പോൾ അതിനൊപ്പം പെരുന്നാൾ വസ്ത്രം നേരത്തെ വാങ്ങിവെച്ചവരുമുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഒാഫറുകളും മറ്റുമായി വസ്ത്രവ്യാപാരികളും രംഗത്തുണ്ട്. വിവിധ ഡിസൈനുകളും തരംഗങ്ങളും വിപണിയെ കൂടുതൽ സജീവവും ആക്കുന്നുണ്ട്. സ്കൂൾ പ്രവൃത്തി ദിവസങ്ങളായതിനാൽ വൈകീേട്ടാടെയാണ് കുടുംബവുമായി വിപണിയിലേക്ക് ഇറങ്ങുന്നത്. ഇത്തരക്കാർക്ക് ഇഫ്ത്താർ ഒരുക്കി വസ്ത്രാലയങ്ങളും സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ അവധി ദിവസങ്ങൾക്ക് സമാനം വരുന്ന ശനിയും ഞായറും വൻതിരക്കാണ് കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്. മാനത്ത് ശവ്വാൽ പിറ കണ്ടാൽ ജൂൺ 15നായിരിക്കും പെരുന്നാൾ. അല്ലെങ്കിൽ അഞ്ചു വെള്ളിയാഴ്ച കിട്ടിയ സന്തോഷത്തോടെ പെരുന്നാൾ ശനിയാഴ്ച ആഘോഷിക്കും. പെരുന്നാൾ കച്ചവടം പ്രതീക്ഷിച്ച് തെരുവ് വസ്ത്രവ്യാപാരികളും രംഗത്തുണ്ട്. അതിനിടെ വിപണിയിലെ വിലക്കയറ്റം പ്രയാസപ്പെടുത്തുന്നുണ്ട്. പ്രതിദിനമുള്ള ഇന്ധനവില ഉയർച്ച കുടുംബബജറ്റിെൻറ താളംതെറ്റിക്കുന്നതാണ്. പലചരക്ക് സാധനങ്ങൾക്ക് അടക്കം വില കയറുന്നതും പെരുന്നാളിനെ ബാധിക്കും. ആടിനും ബീഫിനും കോഴിക്കും റമദാനിൽ തന്നെ വിലകൂടിയിരുന്നു. 14ന് േട്രാളിങ് നിരോധം കൂടിയാവുേമ്പാൾ മീനിനും വിലകയറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.