തൃശൂര്‍: മഞ്ഞപ്പിത്തത്തിന് പുറമെ നിപ ഭീഷണികൂടിയായതോടെ ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ പുനഃപരീക്ഷ വീണ്ടും ആശങ്കയിൽ. കാമ്പസിൽ നേരേത്ത മഞ്ഞപ്പിത്തം പടർന്നുപിടിച്ചതിനാൽ ചില വിദ്യാർഥികൾ പരീക്ഷ എഴുതിയില്ല. നിപ വൈറസ് ഭീഷണി മൂലം കാലിക്കറ്റ് സർവകലാശാല പുനഃപരീക്ഷ നീട്ടുന്നതാണ് കുട്ടികൾക്ക് ബുദ്ധിമുട്ടാവുന്നത്. മഞ്ഞപ്പിത്തം മൂലം നാനൂറോളം വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ എഴുതാനാവാതെ പോയത്. ഇതിൽ അവസാന സെമസ്റ്റർകാരാണ് ഭൂരിഭാഗവും. തുടര്‍ പഠനത്തിന് പോകുന്നവര്‍ക്കും പ്ലേസ്മെൻറ് ലഭിച്ചവര്‍ക്കും അനുബന്ധ പരിശീലനത്തിന് പോകുന്നവര്‍ക്കും അവസരം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയവര്‍ ആരോഗ്യം വീണ്ടെടുത്തെങ്കിലും ജൂണ്‍ ആദ്യവാരത്തില്‍ പരീക്ഷ നടത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പരീക്ഷ അടിയന്തരമായി നടത്താന്‍ ഭരണാധികാരികള്‍ ഇടപെടണമെന്ന ആവശ്യമാണ് വിദ്യാർഥികള്‍ക്കുള്ളത്. മഞ്ഞപ്പിത്ത ബാധക്ക് കാരണമായ ജലസ്രോതസ്സുകളും കുടിവെള്ള വിതരണ സംവിധാനവും അധികൃതർ നവീകരിച്ചു. നാലുലക്ഷം െചലവിട്ട് പഴയ പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിച്ചു. കുടിവെള്ളം ശുദ്ധീകരിച്ചു. കോളജ്, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലെ ജലസ്രോതസ്സുകള്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. 90 ലക്ഷം െചലവില്‍ കോളജില്‍ പുതുതായി കുടിവെള്ള സംവിധാനം ഒരുക്കാന്‍ പി.ഡബ്ല്യു.ഡിയുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇതോടൊപ്പം 30ലക്ഷം െചലവില്‍ വാട്ടര്‍ ട്രീറ്റ്മെൻറ് പ്ലാൻറും ഇവിടെ സജ്ജമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.