തൃശൂർ: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം 15 ദിവസം പിന്നിട്ടു. ശമ്പള വര്‍ധനവ്, സ്ഥിരം ജീവനക്കാർക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്തുന്നത്. ഐക്യദാര്‍ഢ്യവുമായി ആദ്യ പത്തു ദിവസം വകുപ്പിലെ സ്ഥിരംജീവനക്കാരും സമരത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചെങ്കിലും സമരത്തിെൻറ പശ്ചാത്തലത്തില്‍ തപാല്‍ നീക്കം സ്തംഭിച്ചിരിക്കുകയാണ്. തപാല്‍ ഉരുപ്പടികള്‍ ഏതാണ്ട് പൂര്‍ണമായും കെട്ടിക്കിടക്കുകയാണ്. തപാല്‍ വകുപ്പിലെ ആകെയുള്ള നാലര ലക്ഷത്തോളം ജീവനക്കാരില്‍ രണ്ടര ലക്ഷത്തിലേറെ പേരും സമരം ചെയ്യുന്നവരാണ്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് സമരം കൂടുതല്‍ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. സമരം അരമാസം പിന്നിടുമ്പോള്‍ റിലേ നിരാഹാര സമരത്തിലേക്കും സമരസമിതി കടന്നു. ഇത് സമരം കൂടുതല്‍ ശക്തി പ്രാപിക്കുന്നതിെൻറ സൂചനയാണ് നൽകുന്നത്. നിയമനോത്തരവുകളും പാസ്‌പോര്‍ട്ടടക്കമുള്ള മറ്റ് സേവനങ്ങളും തപാല്‍ മാര്‍ഗമായതിനാല്‍ നിരവധി ഉദ്യോഗാർഥികളെയാണ് സമരം ബാധിക്കുന്നത്. നഗരങ്ങളില്‍ സ്ഥിരം ജീവനക്കാര്‍ ജോലിക്കെത്തിയതോടെ മേഖലയുടെ പ്രവര്‍ത്തനം മന്ദഗതിയിലെങ്കിലും തുടര്‍ന്നു പോരുന്നുണ്ട്. ഇതേസമയം, കേന്ദ്ര സര്‍ക്കാറിനെതിരെ നടക്കുന്ന തപാല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഭരണവര്‍ഗ തൊഴിലാളി സംഘടനയായ ബി.എം.എസും രംഗത്തെത്തിയത് സമരത്തിന് ശക്തി കൂട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.