റമദാൻ വിഭവങ്ങളുമായി വാടാനപ്പള്ളി

വാടാനപ്പള്ളി: . നോമ്പ് ആരംഭിച്ചതുമുതൽ വിഭവങ്ങൾ കൊണ്ട് വാടാനപ്പള്ളി ഉണർന്നു. പഴവർഗങ്ങളാണ് അധികവും ഇടം നേടിയത്. സ​െൻററിലെ പഴക്കടകളിൽ ഈന്തപ്പഴം, മാങ്ങ, തണ്ണിമത്തൻ, വിവിധ ഇനം ആപ്പിൾ, പേരക്ക, സപ്പോട്ട, നാരങ്ങ, പൈനാപ്പിൾ എന്നിവയാണ് അധികവും. നിരവധി പഴക്കടകളാണ് ഉയർന്നത്. വാങ്ങാൻ ആവശ്യക്കാരും ഏറെയാണ്. വില വർധിച്ചിട്ടും ഇത് വകവെക്കാതെയാണ് ആവശ്യക്കാർ വാങ്ങുന്നത്. പഴക്കടകൾക്ക് പുറമെ വിവിധയിടങ്ങളിൽ സമൂസ, ബോണ്ട, ഉള്ളി വട, മുളക് ബജി വിഭവങ്ങളുമുണ്ട്. പെരുന്നാൾ വരെ വാടാനപ്പള്ളിയിലെ റമദാൻ വിപണി സജീവമായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.