ആദിവാസി പെൺകുട്ടികളുടെ പഠനം: മനുഷ്യാവകാശ കമീഷൻ ഇടപെട്ടു

തൃശൂർ: അതിരപ്പിള്ളി ആദിവാസി ഊരുകളിലെ പെൺകുട്ടികളുടെ പഠനം മുടങ്ങിയ വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെട്ടു. വിഷയത്തിൽ സാമൂഹികനീതി ജില്ലാ ഒാഫിസറോടും കലക്ടറോടും റിപ്പോർട്ട് തേടി. ഇവരുടെ പുനരധിവാസവും പഠനവും സംബന്ധിച്ച വിഷയത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ജൂൺ 12നകം നൽകണമെന്നാണ് മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ നിർദേശിച്ചത്. പെൺകുട്ടികൾ താമസിച്ചിരുന്ന അനാഥാലയങ്ങൾ അടച്ചുപൂട്ടിയതിനെ തുടർന്നാണ് ഇവരുടെ പഠനവും അനിശ്ചിതത്വത്തിലായത്. അനാഥാലയങ്ങളുടെ നടത്തിപ്പിനുള്ള ലൈസൻസ് കേന്ദ്രം കർശനമാക്കിയതാണ് അടച്ചുപൂട്ടലിന് കാരണം. അതിരപ്പിള്ളിയിലെ 13 ആദിവാസി ഊരുകളിലെ ഒമ്പതിലും പത്താം തരത്തിലുമെത്തിയ നൂറോളം പെൺകുട്ടികളുടെ പഠനമാണ് പാതിവഴിയിൽ നിലച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.