വാഹനമിടിച്ച് പരിക്കേറ്റ പെൺമ്ലാവിന് ചികിത്സ

അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ മ്ലാവിന് പരിചരണം നല്‍കുന്ന തിരക്കിലാണ് കൊന്നക്കുഴിയിലെ വനപാലകര്‍. പ്ലാേൻറഷ​െൻറ എണ്ണപ്പന തോട്ടത്തിന് സമീപം ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അഞ്ചുവയസ്സുള്ള പെണ്‍മ്ലാവിനെ പരിക്കേറ്റനിലയിൽ കണ്ടെത്തിയത്. മ്ലാവി​െൻറ പിന്‍കാലിനും മുന്‍കാലിനും പരിക്കേറ്റതിനാല്‍ കാട്ടിലേക്ക് പോകാന്‍ കഴിയാതെ തോട്ടത്തിലെ ചെറിയ ജലാശയത്തില്‍ കിടക്കുന്നതുകണ്ട യാത്രക്കാര്‍ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലകര്‍ വാഹനത്തില്‍ കയറ്റി കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരമറിയിച്ചതിനെ തുടര്‍ന്ന് 12 മണിയോടെ ജില്ല ഫോറസ്റ്റ് സര്‍ജന്‍ ഡോ. ഡേവീസ് അബ്രഹാം എത്തി പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍ അതിനെ കാട്ടിലേക്ക് അയക്കുന്നത് വളരെ അപകടകരമായതിനാല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ തന്നെ നിരീക്ഷണത്തിലാക്കി. രണ്ട് വനപാലകരെയും വാച്ചറെയും പരിചരണത്തിന് ഏര്‍പ്പാടാക്കിയിട്ടുണ്ട്. പരിക്ക് മാറാത്ത അവസ്ഥ തുടരുകയാണെങ്കില്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുമെന്ന് വനപാലകര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.