തൃശൂർ: ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാറിന് ഭൂമി ഏറ്റെടുക്കാനായത് മൂന്നുജില്ലകളിൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്രസർക്കാറിന് ഭൂമി ഏറ്റെടുത്ത് നൽകുന്നതിനുള്ള 3ഡി വിജ്ഞാപനം ഇറക്കാനായത്. ഇതുതന്നെ സാേങ്കതികമായി മാത്രമാണ്. ജനത്തിെൻറ പ്രതിഷേധം മൂലം ഇൗ ജില്ലകളിൽ മുഴുവൻ വില്ലേജുകളിലും ഭൂമി ഏറ്റെടുത്തു നൽകാനായിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ബൈപാസ് നിർമാണം പുരോഗമിക്കുന്നുണ്ട്. തിരുവനന്തപുരം കളിയക്കാവിള മുതൽ കാസർകോട് തലപ്പാടി വരെ 640 കിലോമീറ്റർ റോഡാണ് വികസിപ്പിക്കേണ്ടത്. ഇതിനായി 500 കിലോമീറ്ററോളം റോഡിന് ഭൂമി ഇനിയും ഏറ്റെടുക്കേണ്ടതുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ മൂന്നുമാസം മുമ്പ് സർവേ വിജ്ഞാപനം ഇറക്കിയെങ്കിലും ഇതുവരെ നടപടികൾ ആരംഭിച്ചിട്ടില്ല. അതിനിടെ ഭൂമി നിർണയിക്കുന്നതുമായി ബന്ധെപ്പട്ട സർവേ നടപടിക്കായുള്ള 3എ വിജ്ഞാപനം തൃശൂർ, എറണാകുളം ജില്ലകളിൽ ഇനി ഇറക്കാനുമുണ്ട്. നേരത്തെ രണ്ടുതവണ ദേശീയപാതക്കായി സ്ഥലം വിട്ടുകൊടുക്കേണ്ടി വന്ന എറണാകുളം ജില്ലയിലെ ഇടപ്പള്ളി മുതൽ മൂത്തുകുന്നം വരെയുള്ള പ്രദേശങ്ങളിലാണ് ഭൂമി വിട്ടുകിേട്ടണ്ടത്. കഴിഞ്ഞ ദിവസം നോർത്ത് പറവൂരിൽ നാഷനൽഹൈവേ അതോറിറ്റിയുടെ ഒാഫിസ് പ്രവർത്തനം തുടങ്ങിയത് എറണാകുളം ജില്ലയിൽ വിജഞാപനം ഉടനെ ഇറങ്ങുന്നതിന് മുന്നോടിയായാണ്. തൃശൂരിലും ഉടനടി വിജ്ഞാപനം ഇറങ്ങിയേക്കും. നടപടികൾ ഇങ്ങനെ മുന്നേറുേമ്പാഴും ഭൂമിക്ക് നൽകുന്ന വില സംബന്ധിച്ച കാര്യത്തിൽ ഇതുവരെ കൃത്യത വരുത്തിട്ടില്ല. വിട്ടുനിൽകുന്ന ഭൂമിക്ക് കിലോമീറ്ററിന് 65 ലക്ഷമാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകുന്നത്. സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് ആറുകോടിയും. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പാതയോരവാസികളുടെ ആശങ്ക അകറ്റുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ വിശദീകരണ യോഗം വിളിച്ചുചേർക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഇതിന് നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.