കുന്നംകുളം: ശ്രീ വിവേകാനന്ദ കോളജിൽ എസ്.എഫ്.െഎയുടെ പരിസ്ഥിതി ദിനാചരണ പരിപാടി എ.ബി.വി.പി പ്രവർത്തകർ തടഞ്ഞു. ഇക്കാര്യം ചോദ്യംചെയ്ത എസ്.എഫ്.െഎയുടെ വനിതയായ ജില്ലാ കമ്മിറ്റി അംഗത്തെ ൈകയേറ്റം ചെയ്യാനും ശ്രമിച്ചു. ജില്ലാ കമ്മിറ്റി അംഗം സരിതെയയാണ് ൈകയേറ്റം ചെയ്യാൻ എ.ബി.വി.പി പ്രവർത്തകർ ശ്രമിച്ചത്. ചൊവ്വാഴ്ച നടന്ന പ്രശ്നം കോളജ് മാനേജ്മെൻറായ കൊച്ചിൻ ദേവസ്വം ബോർഡ് ഇടെപട്ട് വൈകീട്ട് തന്നെ പരിഹരിച്ചു. എന്നാൽ, ബുധനാഴ്ച സരിതയെ വെല്ലുവിളിക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതുമായ വിഡിയോ വൈറലാവുകയായിരുന്നു. പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടാൻ ആറോളം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പുറത്തുനിന്ന് കോളജിൽ പ്രിൻസിപ്പൽ വി.എസ്. ഇൗശ്വരിയുടെ അനുമതിയോടെ പ്രവേശിച്ചത്. സംഘർഷസാധ്യത ഉള്ളതിനാൽ കർശന നിയന്ത്രണങ്ങളോെടയാണ് കോളജിൽ പുറത്തുള്ളവർക്ക് പ്രവേശനം നൽകാറുള്ളത്. എന്നാൽ, വൃക്ഷത്തൈ നടാനെത്തിയവരെ എ.ബി.വി.പിക്കാർ തടഞ്ഞു. ഇത് സരിത േചാദ്യംചെയ്തു. കോളജ് അധികൃതരില്‍നിന്ന് അനുമതി വാങ്ങിയുള്ള പരിപാടിയാണ് എന്ന് വാദിക്കുകയും ചെയ്തു. ഇത് കേള്‍ക്കാന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ തയാറായില്ല. എസ്.എഫ്.ഐയുടെ പരിപാടി എ.ബി.വി.പിയല്ല നിശ്ചയിക്കുന്നതെന്ന് സരിത പറഞ്ഞപ്പോൾ പ്രകോപിതനായ വിദ്യാര്‍ഥി നേതാവ് സരിതക്കുനേരെ ആക്രോശിക്കുന്നതും മറ്റുള്ളവര്‍ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.