പരിസ്ഥിതി ദിനാചരണം

മാള: പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ വൃക്ഷത്തൈ നടലും ഔഷധ സസ്യ വിതരണവും നടത്തി. പ്രിൻസിപ്പൽ വാസുദേവൻ പനമ്പിള്ളി എക്കോ ക്ലബ് ഉദ്‌ഘാടനം ചെയ്‌തു. പ്രവാസി സംഘം ഇഫ്താർ സംഗമം അന്നമനട: കേരള പ്രവാസി സംഘം അന്നമനട, കാടുകുറ്റി പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം എം.എൽ.എമാരായ വി.ആർ. സുനിൽ കുമാർ, ബി.ഡി. ദേവസി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംഘാടക സമിതി ചെയർമാൻ എം.കെ. ഹക്ക് അധ്യക്ഷത വഹിച്ചു. താജുദീൻ അയ്യാരിൽ, ഹാഷിം അമ്പാടൻ, അന്നമനട ജുമാമസ്ജിദ് ഇമാം അബ്്ദുൽ ഖാദർ ബാഖവി, കാടുകുറ്റി പഞ്ചായത്ത് പ്രസി. തോമസ് ഐ. കണ്ണത്ത്, സി.കെ.ബി. വാളൂർ, പഞ്ചായത്തംഗങ്ങളായ മിനിത ബാബു, ടി.എ. ജോണി, ബേബി പൗലോസ്, ടി.കെ. ഗോപി, ഗീത ഉണ്ണികൃഷ്ണൻ, ഭാസ്കരൻ, വി.വി. ജയരാമൻ, ടി.കെ. സതീശൻ, കെ.ആർ. ദേവദാസ്, പി.വി. ഷാജൻ, സി.ഡി. പോൾസൺ, മധു, പ്രവീൺ ചന്ദ്രൻ, കെ.ആർ. ഹംസ, വേണു ചാലക്കുടി , എം.എച്ച്. ഫൈസൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.