ഇരിങ്ങാലക്കുടയിൽ 'മാമ്പഴ സൗഹൃദ പാതയോരം' പദ്ധതി

ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തി​െൻറ ഭാഗമായി 'മാമ്പഴ സൗഹൃദ പാതയോരം' പരിപാടിക്ക് തുടക്കമായി. മൂര്‍ക്കനാട്-കാറളം ബണ്ട് റോഡില്‍ പാതയോരങ്ങളെ മാമ്പഴ സൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭ ഒന്നാംവാര്‍ഡ് സഭ, ജെ.സി.ഐ ഇരിങ്ങാലക്കുട, എന്‍.എസ്.എസ് യൂനിറ്റ് മൂര്‍ക്കനാട് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ഓരോ മാവി​െൻറ പരിപാലനത്തിനും എന്‍.എസ്.എസ് വളൻറിയര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. മികച്ച രീതിയിൽ തൈകള്‍ സംരക്ഷിക്കുന്ന വളൻറിയര്‍മാര്‍ക്ക് എല്ലാവർഷവും ഹരിതവിദ്യാർഥി പുരസ്‌കാരം നല്‍കും. പദ്ധതി ഇരിങ്ങാലക്കുട എസ്.ഐ എം.കെ. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ.ചിറ്റിലപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി. കവി രാജന്‍ നെല്ലായി, ഫാ. ജോണ്‍ പാലിയേക്കര, ജെ.സി.ഐ സോണ്‍ ചെയര്‍മാന്‍ രാജേഷ് ശര്‍മ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.എ. അബ്ദുൽ ബഷീര്‍, കൗണ്‍സിലര്‍മാരായ എം.ആര്‍. സഹദേവന്‍, രമേഷ് വാര്യര്‍, മുന്‍ നഗരസഭ അധ്യക്ഷ സോണിയ ഗിരി, ചിന്ത ധര്‍മരാജന്‍, എം.എന്‍. തമ്പാന്‍, എ.സി. സുരേഷ്, ജെ.സി.ഐ ഇരിങ്ങാലക്കുട പ്രസിഡൻറ് ലിഷോണ്‍ ജോസ്, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ സംസാരിച്ചു. ഹോബി ജോളി സ്വാഗതവും എന്‍.എസ്.എസ് കോഒാഡിനേറ്റര്‍ പ്രീതി ഡേവിസ് നന്ദിയും പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10ന് പുല്ലൂര്‍ പുളിഞ്ചുവട് പനയം പാടത്ത് ഞാറുനടീല്‍ മത്സരം കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.