പാലക്കാട് ഇന്‍സ്ട്രുമെ​േൻറഷന്‍ സംസ്​ഥാന സർക്കാർ ​ഏറ്റെടുക്കും

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെേൻറഷന്‍ ലിമിറ്റഡ് ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 53 കോടി രൂപ ആസ്തി കണക്കാക്കിയാണ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറുമായി ധാരണാപത്രം ഒപ്പുവെക്കും. ഇന്‍സ്ട്രുമെേൻറഷന്‍ ലിമിറ്റഡ് കേരള എന്ന പേരില്‍ പുതിയ കമ്പനി രജിസ്റ്റർ ചെയ്ത് ആസ്തികള്‍ അതിലേക്ക് മാറ്റും. നടപടി പൂര്‍ത്തിയാക്കാന്‍ റിയാബിനെ ചുമതലപ്പെടുത്തി. കേന്ദ്രസര്‍ക്കാറി‍​െൻറ ഖനവ്യവസായ വകുപ്പിനുകീഴില്‍ രാജസ്ഥാനിലെ കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍സ്ട്രുമെേൻറഷന്‍ ലിമിറ്റഡ്. ഇതി‍​െൻറ മറ്റൊരു യൂനിറ്റാണ് പാലക്കാട്ടുളളത്. 1993 വരെ കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നഷ്ടത്തിലായ കമ്പനി ൈകയൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.