ഗുരുവായൂര്‍: ജി.യു.പി സ്‌കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ പാർട്ട് ടൈം ജൂനിയർ സംസ്‌കൃതം അധ്യാപകനെ നിയമിക്കുന്നു. ഇരിങ്ങപ്പുറം ജി.എൽ.പി സ്‌കൂളിൽ ദിവസ വേതനത്തിന് പാർട്ട് ടൈം ജൂനിയർ അറബിക് അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച 11ന് നഗരസഭ ഓഫിസിൽ ഹാജരാകണം. സ്കൂൾ കെട്ടിടം തുറക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോടികൾ ചെലവിട്ട് നിർമിച്ച കെട്ടിടം കുട്ടികൾക്ക് തുറന്നുകൊടുക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. കെട്ടിടം പണി പൂർത്തീകരിച്ച് പി.ഡബ്ല്യു.ഡി അധികൃതർ താക്കോൽ കൈമാറിയിട്ടുണ്ട്. പുതിയ കെട്ടിടം അടഞ്ഞുകിടക്കുമ്പോൾ ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് പഠനം നടക്കുന്നത്. ഹൈടെക് ക്ലാസ് മുറികൾക്കായുള്ള സൗകര്യങ്ങളൊന്നും പുതിയ കെട്ടിടത്തിൽ ഇല്ല. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. പ്രതിപക്ഷ നേതാവ് ആേൻറാ തോമസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവൻ, അനിൽകുമാർ ചിറയ്ക്കൽ, സുഷ ബാബു, പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.