കടപ്പുറം: കറുകമാട് കല-സാംസ്കാരിക വേദി പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിച്ചു. അമീർ മാട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്‌ദുറഹീം അധ്യക്ഷത വഹിച്ചു. സിജി എജുക്കേഷൻ കരിയർ കൺസൽട്ടൻറ് റാഫി കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. നിതീഷ്, എൻ.എം. മുജീർ, എ. ശിഹാബ്, പി. ഫിറോസ്, തങ്കമണി, ഹാഷിൽ എന്നിവർ സംസാരിച്ചു. പഠനോപകരണ വിതരണം അണ്ടത്തോട്: സ്കില്‍ ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിൽ അണ്ടത്തോട് ഗവ. എം.എല്‍.പി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണം വിതരണം ചെയ്തു. ക്ലബ് രക്ഷാധികാരി ഷമീര്‍ പട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അനീഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.എ. ഗിരിജ, പി.ടി.എ പ്രസിഡൻറ് നാസർ, ഫിറോസ്, അഫ്സൽ, പി.എസ്. അലി, അജ്മല്‍ അബു, അപ്പു, റംഷാദ്, ഷാഹിര്‍, അധ്യാപകരായ ജിനി പോള്‍, ടി.ജെ. ജൂലി, മിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.