വിജയികൾക്ക്​ അനുമോദനം

വടക്കേക്കാട്: പത്താംക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ തൊഴിയൂർ സ​െൻറ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു. 'ഓർമകളുടെ കൂട്ടിക്കാലം' പൂർവ വിദ്യാർഥി സമിതി, അഞ്ഞൂർ ദിശ അക്കാദമി, ഞമനേങ്ങാട് തിയറ്റർ വില്ലേജ് എന്നിവ സംയുക്തമായാണ് പരിപാടി ഒരുക്കിയത്. പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മലബാർ സ്വതന്ത്ര സുറിയാനി സഭ മേലധ്യക്ഷൻ മാർ ബസേലിയസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ കൗൺസിലർ എം.എ. ഷാഹിന മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ബഷീർ പൂക്കോട്, സംവിധായകൻ പ്രദീപ് നാരായണൻ, മാനേജർ ജോൺസൺ, ജയിംസ്, മാധവൻ നമ്പൂതിരി, ഐ.ബി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പ്രീതി മറുപടി പ്രസംഗം നടത്തി. ആത്രപ്പുള്ളി നാരായണൻ സ്വാഗതവും മനാഫ് പുന്നയൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.