തൃശൂർ: ലൈബ്രറി സയൻസ് ബിരുദധാരികൾക്കുള്ള കേരള സാഹിത്യ അക്കാദമി ലൈബ്രറിയിൽ പരിശീലനത്തിന് അവസരം. നാലുപേർക്കാണ് ഒരുവർഷത്തെ പരിശീലനം നൽകുക. ട്രെയിനിങ് കാലഘട്ടത്തിൽ പ്രതിമാസം 8984 രൂപ സ്റ്റൈപ്പൻറും അലവൻസുമായി നൽകും. താൽപര്യമുള്ള ലൈബ്രറി സയൻസ് ബിരുദധാരികൾ അപേക്ഷ തയാറാക്കി ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടെ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ 20 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷകൾ ജൂലൈ 30 വരെ സ്വീകരിക്കും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. അപേക്ഷാഫോറം വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ് അഡ്രസ്: www.keralasahithyaakademi.org.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.