കർഷക സമരാഗ്നി സംഗമം

കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാറി​െൻറ കോർപറേറ്റ് നയം കർഷകരെ ദ്രോഹിക്കുന്നതായി കർഷകസമരാഗ്നി സംഗമം ചുണ്ടിക്കാട്ടി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ അധികാരമേറ്റ് നാലു വർഷം തികഞ്ഞിട്ടും കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ കുത്തകകൾക്ക് വേണ്ടി കാർഷിക മേഖലയെ പൂർണമായും തകർത്തതായും സംഗമം ചൂണ്ടിക്കാട്ടി. കൊടുങ്ങല്ലൂരിൽ നടന്ന സംഗമം കേരള കർഷകസംഘം ജില്ല സെക്രട്ടറി പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. പി.എൻ. രാമദാസ് അധ്യക്ഷത വഹിച്ചു. കെ.ആർ. ജൈത്രൻ, കിരൺ തുടങ്ങിയവർ സംസാരിച്ചു. വി. ശ്രീകുമാർ സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.