കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ഉന്നത വിദ്യാഭ്യാസ പരിശീലന പദ്ധതിയായ സുമേധയുടെ കീഴിൽ ആരംഭിക്കുന്ന ഇന്ത്യൻ സിവിൽ സർവിസ്, കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവിസ് പരീക്ഷകൾക്കുള്ള പരിശീലനത്തിനായി രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലർ, വീക്കെൻഡ് എന്നിങ്ങനെ രണ്ട് ബാച്ചുകളിലേക്കാണ് പ്രവേശനം. റെഗുലർ ബാച്ചിൽ ഡിഗ്രി യോഗ്യത ഉള്ളവർക്കാണ് അവസരം. വീക്കെൻഡ് ബാച്ചിലേക്ക് ബിരുദ-ബിരുദാനന്തര കോഴ്സ് ചെയ്യുന്നവരോ ഡിഗ്രി യോഗ്യതയുള്ളവരോ ആയവർക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. പൂർണമായും സൗജന്യമായിട്ടായിരിക്കും സിവിൽ സർവിസ് പരിശീലനം നൽകുക. എഴുത്തുപരീക്ഷ ജൂൺ 17 രാവിലെ 9.30 മുതൽ പെരിഞ്ഞനം ഗവ. യു.പി സ്കൂളിൽ നടക്കും. പരീക്ഷയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പെരിഞ്ഞനം ഗവ. യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന മതിലകം ബി.ആർ.സി ഒാഫിസിൽ നിന്ന് ലഭിക്കുന്ന ഫോം പൂരിപ്പിച്ചോ http: //Sumedhakaipamangalam.blogspot.in വഴി ഓൺലൈൻ ആയോ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 15. ഫോൺ: 9496347528, 9745377785.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.