ഒാണത്തിന് ഒരുമുറം പച്ചക്കറി

എരുമപ്പെട്ടി: 'ഒണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയിൽ ഉൾപ്പെടുത്തി എരുമപ്പെട്ടി പഞ്ചായത്തിലെ സ്കൂൾ കുട്ടികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു. ഗവ. എൽ.പി സ്കൂളിൽ നടന്ന പഞ്ചായത്ത്തല പരിപാടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. 4150 വിത്ത് പാക്കറ്റുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ആശ മോൾ പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ പ്രീതി സതീഷ്, എൻ.കെ. കബീർ, പി.എം. ഷൈല, അധ്യാപകരായ സുനിത ഭായ്, അനിത ഹസൻ എന്നിവർ സംസാരിച്ചു സ്കൂളുകൾക്ക് ബസ് അനുവദിച്ചു എരുമപ്പെട്ടി: പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവി​െൻറ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി പി.കെ. ബിജു എം.പി നടപ്പാക്കുന്ന ഇൻസ്പെയർ അറ്റ് സ്കൂൾ പദ്ധതി പ്രകാരം എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരി ഗവ. എൽ.പി സ്കൂളിനും വേലൂർ പഞ്ചായത്തിലെ തയ്യൂർ ഗവ. ഹൈസ്കൂളിനും അനുവദിച്ച ബസ് എം.പി ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലത്തിലെ 20 സ്കൂളുകൾക്ക് ബസ് അനുവദിച്ചതായും 94 സ്കൂളുകളിൽ ഐ.ടി വികസനവും അടിസ്ഥാന സൗകര്യമൊരുക്കലും നടത്തിയതായും എം.പി പറഞ്ഞു. കുട്ടഞ്ചേരി ഗവ. എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ അധ്യക്ഷത വഹിച്ചു. പി.എം. ഷൈല, വി.സി. ബിനോജ്, എം. രവീന്ദ്രൻ, കെ.പി. മനോജ്, കെ. ശാരദാമ്മ, സ്കൂൾ പ്രധാനാധ്യാപിക കെ. ജോളിയമ്മ മാത്യു, ശ്യാമ ദേവദാസ്, കെ. ശ്രീജ ഭായ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.