തൃശൂർ: നഗരപരിധിയിലെ കോൾ കർഷകർക്ക് കഴിഞ്ഞ അഞ്ചുവർഷമായി ഉൽപാദന ബോണസ് ഇല്ല. ഇൗ ഇനത്തിൽ 60 ലക്ഷമാണ് കുടിശ്ശികയായിരിക്കുന്നത്. എട്ട് പടവുകളിലായി 2000 കർഷകർക്കാണ് ഉൽപാദന ബോണസ് നിഷേധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോൾ കർഷകരുള്ള ഏക നഗരമാണ് തൃശൂർ. 3000 ഏക്കർ കോൾ നിലമാണ് നഗരത്തിലുള്ളത്. ഏക്കറിന് 400 രൂപ വീതമാണ് ബോണസ് നൽകുന്നത്. നിസ്സാര തുകയായിട്ടുകൂടി ഇത് നൽകുന്നില്ലെന്നാണ് ആക്ഷേപം. കൃഷിവകുപ്പിൽനിന്ന് ഫണ്ട് അനുവദിക്കാത്തതാണത്രെ കാരണം. സംസ്ഥാനത്ത് മറ്റെല്ലായിടങ്ങളിലും ബോണസ് കൃത്യമായി നൽകുന്നുണ്ട്. നഗരപരിധിയിലെ കോൾ കർഷകർക്ക് ഉൽപാദന ബോണസ് ലഭിക്കാൻ നടപടിയെടുക്കണമെന്ന് ലാലൂർ മണിനാടൻ കോൾ കർഷക സമിതി സെക്രട്ടറി കെ.ജി. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. ബോണസ് ലഭിക്കാത്തപക്ഷം സമരപരിപാടികൾ ആവിഷ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.