ഓട്ടിസം സെൻറർ ക്ലാസ് റൂം ഉദ്ഘാടനം

തൃശൂർ: വളർക്കാവ് ഓട്ടിസം െകയർ സ​െൻററിൽ തൃശൂർ റൗണ്ട് ടേബിൾ നിർമിച്ച രണ്ട് ക്ലാസ് റൂമി​െൻറ ഉദ്ഘാടനം 10ന് നടത്തുമെന്ന് ചെയർമാൻ ഫ്രാൻസിസ് കുന്നത്തും ഷാൻറിൻ ജോയിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മേയർ അജിത ജയരാജനും കെ. രാജൻ എം.എൽ.എയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ആരോഗ്യവും ജീവകാരുണ്യ പ്രവർത്തനവും ലക്ഷ്യമിട്ട് റൗണ്ട് ടേബിൾ സൗത്ത് ഇന്ത്യൻ ബാങ്കി​െൻറ സഹകരണത്തോടെ നടത്തിയ റൺ തൃശൂർ റൺ ഹാഫ് മാരത്തോണിൽ നിന്നുള്ള ലാഭവിഹിതം ഉപയോഗിച്ചാണ് ക്ലാസ് റൂം നിർമിച്ചത്. മുക്കാട്ടുകര ബത്്ലഹൈം കോൺെവൻറ് എച്ച്.എസിൽ ബാസ്കറ്റ് ബാൾ കോർട്ടും നിർമിച്ചു. ഗണിത ശിൽപശാല തൃശൂർ: എലാൻ സ്്റ്റെം അക്കാദമിയും കോച്ച് ഇന്ത്യ ഐ.ഐ.ടിയൻസും ചേർന്നു നടത്തുന്ന ഗണിതശിൽപശാല ഒമ്പതിനു നടത്തുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9.30ന് ചെമ്പൂക്കാവ് പ്രഫ. മുണ്ടശേരി ഹാളിൽ മുഹമ്മദ് ഇഖ്ബാൽ ക്ലാസെടുക്കും. ശാസ്ത്രാവബോധവും അഭിനിവേശവും വിദ്യാർഥികളിലും പൊതുജനങ്ങളിലും വളർത്തിയെടുക്കയെന്ന ലക്ഷ്യത്തിലാണ് പരിപാടി. എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാന, കേന്ദ്ര സിലബസുകളിൽ എ പ്ലസ് നേടിയവരെ അനുമോദിക്കും. ഫോൺ: 8156876667, 8156876666. എ.പി. നിസാം, മുഹമ്മദ് ഇഖ്ബാൽ, പ്രിൻസ് കെ. ആലപ്പാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.