തൃശൂര്‍: രണ്ടാഴ്ചയായി നിലച്ച നഗരത്തിലെ മാലിന്യ നീക്കം കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ചയാവും. പ്രശ്നം രൂക്ഷമാവുന്നതിനാൽ മാലിന്യനീക്കത്തിന് വഴി തേടുകയാണ് ഭരണസമിതി. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി അടിയന്തര യോഗം ചേർന്നിരുന്നു. മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി കൗണ്‍സില്‍ യോഗത്തിെൻറ പരിഗണനക്ക് വിടാൻ തീരുമാനിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രശ്നം കൗൺസിലിൽ ചർച്ചക്ക് വരും. നേരത്തെ മാലിന്യങ്ങള്‍ കിലോക്ക് രണ്ടുരൂപ 90 പൈസക്കാണ് കരാറുകാരന്‍ എടുത്തിരുന്നത്. പുതിയ കരാര്‍ അനുസരിച്ച് കിലോക്ക് അഞ്ചു രൂപ 10 പൈസയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തില്‍ കുമിഞ്ഞ് കൂടിയ മാലിന്യം താൽക്കാലിക കരാറിലൂടെ നീക്കം ചെയ്ത ശേഷം സ്ഥിരം സംവിധാനം കാണാനാണ് കോര്‍പറേഷന്‍ ശ്രമിക്കുന്നത്. ജൈവ മാലിന്യ സംസ്‌കരണ കേന്ദ്രമായ ശക്തന്‍ മാര്‍ക്കറ്റിലെ സംസ്‌കരണ പ്ലാൻറിന് സമീപവും, പട്ടാളം മാര്‍ക്കറ്റിലും മാലിന്യം കുമിഞ്ഞ് കൂടിയ നിലയിലാണ്. ശക്തന്‍ മാലിന്യ സംസ്‌കരണ പ്ലാൻറിലെ യന്ത്രത്തിെൻറ ശേഷി കുറഞ്ഞതിനാൽ ഇവിടെയെത്തുന്ന മാലിന്യങ്ങള്‍ വളരെ കുറച്ചേ സംസ്‌കരിക്കാനാവുന്നുള്ളൂ. ഇതിന് പുറമേ പളളിക്കുളം അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തില ചുറ്റുമതില്‍ തകര്‍ന്ന് മാലിന്യങ്ങള്‍ കുളത്തില്‍ പരന്നൊഴുകിയതുമായി ബന്ധപ്പെട്ട പ്രതിസന്ധികളും മാലിന്യ നീക്കത്തെ ബാധിച്ചു. നേരത്തെ നഗരത്തില്‍ കുമിഞ്ഞ് കൂടിയ മാലിന്യം കുരിയച്ചിറ അറവുശാല കോമ്പൗണ്ടിലേക്ക് മാറ്റിയെങ്കിലും, കൗണ്‍സിലര്‍ ഉള്‍പ്പെടെ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാലിന്യ നീക്കം നിര്‍ത്തിവെക്കേണ്ടി വന്നു. പുതിയ പദ്ധതികളുമായി കോർപറേഷൻ തൃശൂർ: മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി ടെന്‍ഡര്‍ വിളിക്കാതിരുന്ന കോർപറേഷൻ ഭരണസമിതി പുതിയ നാലു പ്ലാൻറുകളുമായി രംഗത്തുവരുന്നു. വിവിധ മേഖലകളിൽ ഉറവിട മാലിന്യ സംസ്കരണം അടക്കമാണ് ലക്ഷ്യമിടുന്നത്. ഒപ്പം നിലവിെല സാഹചര്യത്തിൽ അപ്രസക്തമായ ശക്തനിലെ സംസ്‌കരണ പ്ലാൻറിന് രൂപമാറ്റവും വരുത്തും. ഇതുകൂടാതെ പ്ലാസ്റ്റിക് സംസ്കരണത്തിനും പദ്ധതി ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.