നിർമാണത്തിന് തടസ്സം സ്ഥലത്തിന്​ രേഖയില്ലാത്തത് -എം.എൽ.എ

മാള: പുത്തൻചിറ കരിങ്ങോൾ ചിറ പാലത്തി​െൻറ ശേഷിക്കുന്ന പത്ത് ശതമാനം നിർമാണ പ്രവർത്തനങ്ങൾ നടക്കാത്തതിന് കാരണം സ്ഥലം വിട്ടുതന്നതിന് മതിയായ രേഖകൾ ഇല്ലാത്തത് കൊണ്ടാണെന്ന് വി.ആർ. സുനിൽ കുമാർ എം.എൽ.എ. പഞ്ചായത്തിന് സ്ഥലം വിട്ടുതരുന്നതിന് മതിയായ രേഖകൾ ലഭിക്കാത്തതിനാലാണ് പണം നൽകാൻ വൈകുന്നത്. ഭൂമി വിട്ടുതന്നതായരേഖ ഇല്ലാത്തതിനാലാണ് നിർമാണം നടത്താതിരിക്കുന്നതിനും കാരണം. കഴിഞ്ഞ അഞ്ച് വർഷം വിഷയം പരിഹരിക്കാതെ വിട്ടു. താൻ എം.എൽ.എയായി എത്തിയ ശേഷമാണ് നടപടികൾക്ക് തുടക്കമായത്. പ്രശ്ന പരിഹാരത്തിന് എല്ലാ വിഭാഗവും മുന്നോട്ട് വരണമെന്നും എം.എൽ.എ ആവശ്യപെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.