ചാഴൂരിൽ തോട് കൈയേറ്റത്തിന് അധികൃതരുടെ പച്ചക്കൊടി

പഴുവിൽ: പ്രദേശത്ത് വേനലിൽ വരൾച്ചയും വർഷകാലത്ത് വെള്ളപ്പൊക്കവും വരുത്തുംവിധം മത്സ്യകൃഷിയും പരമ്പരാഗത തോട് കൈയേറ്റവും നടത്തുന്ന സ്വകര്യ ഭൂ ഉടമക്ക് അധികൃതരുടെ പച്ചക്കൊടി. ചാഴൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ തേവർറോഡിലുള്ള പാടത്തി​െൻറ പടിഞ്ഞാറ് ഭാഗത്തെ തോടാണ് നികത്തിയത്. ഇതിലൂടെ ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്നുണ്ട്. പാടത്താണ് മത്സ്യകൃഷി ആരംഭിച്ചിരിക്കുന്നത്. പാടത്തി​െൻറ തെക്കുഭാഗമായ കരൂപ്പാടം പ്രദേശത്തെ മഴവെള്ളം ഒഴുകിപ്പോകുന്നത് ഈ തോടു വഴിയായിരുന്നു. നികത്തിയതോടെ ഈ പ്രദേശമാകെ വെള്ളക്കെട്ടിലാകും. തോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്ത്, വില്ലേജ് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. ചെറിയ കാനയുടെ വീതിയിൽ ചാലുകീറുക മാത്രമാണ് ചെയ്തത്. അധികൃതർ കൈയേറ്റക്കാരുടെ കൂടെയാണെന്നു വ്യക്തമായതോടെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ. ചില സംഘടനകളും ഇവർക്ക് പിന്തുണ നൽകിയിട്ടുണ്ട്. മത്സ്യകൃഷിക്കുവേണ്ടി പാടം മണ്ണുമാന്തി ഉപയോഗിച്ച് ആഴം കൂട്ടിയതും വിനയായി. സമീപത്തെ കിണറുകളിലും കുളങ്ങളിലും കഴിഞ്ഞ മാസങ്ങളിൽ വെള്ളം കിട്ടാതായി. മഴ വേഗത്തിൽ വന്നതിനാൽ ഇത്തവണ കൂടുതൽ ജലക്ഷാമത്തിൽ പെടാതെ രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. വാഴകൃഷി നടത്തുന്നവരാണിവിടെയുള്ളത്. ഇത്തവണ നനക്കുന്നതിന് വെള്ളം ലഭിക്കാതെ പലരും ബുദ്ധിമുട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.