വൃക്ഷത്തൈ നടും

കുന്നംകുളം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും പ്രസ് ക്ലബും സംയുക്തമായി സ്‌കൂൾ വളപ്പിൽ . സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിസ്ഥിതി ദിനാചരണം രാവിലെ 10ന് കുന്നംകുളം തഹസിൽദാർ ടി. ബ്രീജ കുമാരി ഉദ്‌ഘാടനം ചെയ്യും. ബോധവത്കരണ ക്ലാസും ഉണ്ടാകും. പ്രതിഷേധ സദസ്സ് കുന്നംകുളം: സംസ്ഥാനെത്ത നിരന്തര പൊലീസ് വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി പദമൊഴിയണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ 'കുറ്റവിചാരണ' പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം ജവഹർ സ്ക്വയറി​െൻറ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ജങ്ഷനിൽ സമാപിച്ചു. തുടർന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനെ ജനകീയ കുറ്റവിചാരണ നടത്തി. മണ്ഡലം പ്രസിഡൻറ് കബീർ പഴുന്നാന നേതൃത്വം നൽകി. റാഫി താഴത്തേതിൽ, അദ്നാൻ എന്നിവർ സംസാരിച്ചു. സൈഫുദ്ധീൻ തങ്ങൾ, നിഷാദ് ചെറിയങ്ങാട്, ഷെഫീക് പന്നിത്തടം, നവാസ് ചുള്ളിയിൽ, ഷാനിഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.