പാവറട്ടി: ജില്ലയിലെ ഏറ്റവും നല്ല ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിനുള്ള മത്സ്യഫെഡ് അവാർഡ് മന്ത്രി വി.എസ്. സുനിൽകുമാറിൽനിന്ന് വെങ്കിടങ്ങ് സംഘം പ്രസിഡൻറ് കെ.ആർ. അശോകൻ, സെക്രട്ടറി കെ.വി. മനോഹരൻ, ഡയറക്ടർ കെ.വി. വേലുക്കുട്ടി എന്നിവർ ഏറ്റുവാങ്ങി. മത്സ്യലേലം, സ്വയംസഹായ സംഘങ്ങൾക്ക് വായ്പ, വായ്പയുടെ തിരിച്ചടവ്, ഗ്രേഡിങ്, കുറഞ്ഞ വാടകക്ക് മത്സ്യത്തൊഴിലാളികൾക്ക് വഞ്ചി, മത്സ്യത്തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ്, സമയബന്ധിതമായ കണക്കെടുപ്പ്, വർഷിക പൊതുയോഗം എന്നിവ വിലയിരുത്തിയാണ് അവാർഡിന് െതരഞ്ഞെടുത്തത്. മത്സ്യഫെഡ് ചെയർമാൻ ചിത്തരഞ്ജൻ, ഗീത ഗോപി എം.എൽ.എ, ഡയറക്ടർ സി.കെ. അബ്ദുൽ മജീദ്, ജില്ല ഓഫിസർ പി. ഗീത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.