പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

ചാവക്കാട്: നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്റ്റാര്‍, ശോഭ, ഹിറ, സമുദ്ര, അമരാവതി തുടങ്ങിയ ഹോട്ടലുകളിലാണ് മിന്നൽ പരിശോധന നടത്തിയത്. ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസി​െൻറ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. സത്യന്‍, ജൂനിയര്‍ ഹെൽത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവപ്രസാദ്, റിജേഷ് എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. അടുത്ത ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി ഡോ. ടി.എൻ. സിനി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.