കുന്നംകുളം: പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിടാൻ നഗരസഭ അധികാരികളും ഉദ്യോഗസ്ഥരും കണ്ടെത്തിയ ഇടം നഗരസഭ ഓഫിസ് വളപ്പ്. നഗരത്തിലെ കടകളില്‍നിന്ന് മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ചാക്കുകളിൽ ഇവിടെ തള്ളിയിട്ടുള്ളത്. കുടുംബശ്രീയുടെ ഓഫിസ് ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഇതിന് സമീപത്താണ് പ്രവര്‍ത്തിക്കുന്നത്. മാലിന്യക്കൂമ്പാരത്തിൽനിന്നുള്ള ദുർഗന്ധം ഓഫിസിൽ എത്തുന്നവർക്ക് ദുസ്സഹമാകുകയാണ്. ഓഫിസ് പ്രവർത്തനസമയത്ത് കൊതുക് ശല്യം രൂക്ഷമാണ്. ഒപ്പം ഈച്ച ശല്യവുമുണ്ട്. പ്ലാസ്റ്റിക് മാലിന്യം കുട്ടിയിട്ടയിടത്ത് കഴിഞ്ഞവർഷം പരിസ്ഥിതിദിനത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് വൃക്ഷത്തൈകൾ നട്ടിരുന്നെങ്കിലും അതെല്ലാം ഇപ്പോൾ മാലിന്യത്തിനടിയിലായി. നഗരത്തില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം യേശുദാസ് റോഡിലെ വാപ്പ ബസാര്‍, കുറുക്കന്‍പാറ ട്രഞ്ചിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ശേഖരിച്ചിരുന്നത്. ഈ സ്ഥലങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മാലിന്യം നഗരസഭ വളപ്പിൽ തള്ളിയത്. പ്ലാസ്റ്റിക് നിര്‍മാര്‍ജനം ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്താനായിട്ടില്ല. മഴ ശക്തമായതോടെ ദുർഗന്ധം കൂടി. മാലിന്യത്തിൽനിന്ന് പക്ഷികൾ കൊത്തിയെടുക്കുന്ന അവശിഷ്ടങ്ങൾ സമീപ കിണറുകളിൽ വീണ് കുടിവെള്ളവും മലിനമാകുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ബക്കറ്റ് നിർമാണ കമ്പനിയാണ് ഈ മാലിന്യം ഏറ്റെടുക്കാൻ ധാരണയായിട്ടുള്ളത്. ഇവർ ആഴ്ചകൾക്ക് മുമ്പ് നാല് ലോഡ് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോയെങ്കിലും പിന്നീട് മാലിന്യനീക്കം നിലച്ചു. മലിനീകരണ വിമുക്ത നഗരസഭയാക്കാൻ ശ്രമം നടക്കുന്നതിനിെടയാണ് മാലിന്യം നഗരസഭയുടെ സ്വന്തം വളപ്പിൽ കിടന്ന് ചീഞ്ഞ് നാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.