മാർക്​സി​െൻറ മികച്ച കൃതികൾ വെളിച്ചം കണ്ടില്ല -ബി. രാജീവന്‍

തൃശൂർ: ജർമനിയിൽ നിന്നും സോവിയറ്റ് റഷ്യയിൽനിന്നും നേരിട്ട തുടർച്ചയായ അവഗണയെത്തുടർന്ന് കാൾ മാർക്സി​െൻറ മികച്ച കൃതികൾ പലതും വെളിച്ചം കണ്ടില്ലെന്ന് ബി. രാജീവന്‍. മൂന്നു ദിനങ്ങളിലായി സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സുകുമാര്‍ അഴീക്കോട് സ്മാരകപ്രഭാഷണത്തില്‍ 'മാര്‍ക്‌സിസം എന്തുകൊണ്ട് ഇന്നും ശരിയാണ്'എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തര പരീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിനും കൃതികളുടെ പ്രസിദ്ധീകരണത്തിനും നേരിടേണ്ടി വന്നത്. ഇന്ത്യയില്‍ നടന്ന ശിപായിലഹള കൊളോണിയല്‍ ഭീകരതക്കെതിരായ ജനങ്ങളുടെ വിപ്ലവമായിരുന്നു എന്ന അദ്ദേഹത്തി​െൻറ വിലയിരുത്തല്‍ ത​െൻറ മുന്‍നിലപാടുകളെ കാലികമായ യാഥാർഥ്യങ്ങള്‍ക്കൊത്ത് പുനര്‍വായിക്കലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി പ്രസിഡൻറ് വൈശാഖന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. ജയരാജ് വാര്യര്‍ അധ്യക്ഷതവഹിച്ചു. ഡോ. കെ.പി. മോഹനൻ, ഇ.ഡി. ഡേവീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.