തൃശൂർ: നാഗ്പൂരിൽ ആർ.എസ്.എസിെൻറ വാർഷികാഘോഷ പരിപാടിയിൽ പെങ്കടുക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് എ.െഎ.സി.സി അംഗം ടി.എൻ. പ്രതാപെൻറ കത്ത്. രാജ്യത്തിെൻറ ബഹുസ്വരതയുടെ മൂല്യങ്ങൾ നെഞ്ചേറ്റിയ നേതാവായി കോൺഗ്രസിലെ പുതിയ തലമുറ കാണുന്ന പ്രണബ് മുഖർജിയെ തങ്ങളുടെ പരിപാടിയിൽ പെങ്കടുപ്പിക്കുന്നത് ആർ.എസ്.എസിെൻറ കച്ചവട തന്ത്രമാണ് എന്ന് തൃശൂർ ഡി.സി.സി പ്രസിഡൻറ് കൂടിയായ പ്രതാപൻ കത്തിൽ ചൂണ്ടിക്കാട്ടി. ഗാന്ധിയുടെയും ഇന്ത്യൻ മതനിരപേക്ഷതയുടെയും ഘാതകരും സ്വാതന്ത്ര്യസമരത്തിെൻറ ഒറ്റുകാരും ജനാധിപത്യ മൂല്യങ്ങളെ തകർത്ത് മാത്രം ശീലവുമുള്ള ആർ.എസ്.എസിനെക്കുറിച്ച് പറയാൻ മറ്റ് മാധ്യമങ്ങൾ ഉപയോഗിക്കുകയാണ് ഉചിതമെന്ന് പ്രതാപൻ അദ്ദേഹത്തെ ഉണർത്തി. അത്കൊണ്ട്, ബഹുസ്വരതയുടെ മാഹാത്മ്യം അറിയാത്ത ഫാഷിസ്റ്റുകളുടെ പരിപാടിയിൽ പെങ്കടുക്കരുതെന്ന് കത്തിൽ അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.