മെഡിക്കല്‍ കോളജ് കാൻറീന്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കണം -താലൂക്ക് വികസന സമിതി

തൃശൂർ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാൻറീന്‍ ഉടന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഹാന്‍ഡ്ലിങ് ചാർജ് വർധിപ്പിക്കണമെന്നും നിലവിലെ കുടിശ്ശിക എത്രയുംവേഗം കര്‍ഷകര്‍ക്ക് നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സിവില്‍ സപ്ലൈസ് കോര്‍പറേഷനോട് യോഗം നിർദേശിച്ചു. കോള്‍പടവിലെ കനാലിലുള്ള ചണ്ടി, കുളവാഴ മുതാലയവ ലേലംചെയ്ത് നീക്കുന്ന പ്രവൃത്തി അതതു പാടശേഖര കമ്മിറ്റികള്‍ക്ക് നല്‍കണം. ഇതിനായുള്ള തുകയും കമ്മിറ്റികള്‍ക്ക് നല്‍കണം. യോഗത്തില്‍ കൃഷിമന്ത്രിയുടെ പ്രതിനിധി എം. വിജയന്‍ അധ്യക്ഷത വഹിച്ചു. വികസന സമിതി അംഗങ്ങളായ വി.എന്‍. സുര്‍ജിത്, മണലൂര്‍ നിയോജകമണ്ഡലം എം.എല്‍.എയുടെ പ്രതിനിധി ഷീന പറയങ്ങാട്ടില്‍, നാട്ടിക നിയോജകമണ്ഡലം എം.എല്‍.എയുടെ പ്രതിനിധി പി.ടി. സണ്ണി, തൃശൂര്‍ എം.പിയുടെ പ്രതിനിധി ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, തുടങ്ങിയവര്‍ പങ്കെടുത്തു. തൃശൂര്‍ തഹസില്‍ദാര്‍ കെ.സി. ചന്ദ്രബാബു സ്വാഗതവും ഭൂരേഖ തഹസില്‍ദാര്‍ കെ.എം. എല്‍ദോ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.