വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നയാൾ പിടിയിൽ

പീച്ചി: ആൽപാറയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര ഓർക്കാട്ടേരി മുണ്ടയാട്ട് നീലംകുന്നി വീട്ടിൽ അനീഷ് ബാബുവിനെ (35) ആണ് പീച്ചി എസ്.ഐ ഷാജഹാ​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഉഴുന്നുംപുറം വീട്ടിൽ ഡോ. ജെറിയുടെ വീട്ടിലാണ് കവർച്ച നടത്തിയത്. വാതിൽ കുത്തിത്തുറന്ന് താലിമാലയും വിവാഹമോതിരങ്ങളുമടക്കം മുപ്പത്തിരണ്ടര പവ​െൻറ സ്വർണാഭരണങ്ങളും 75,000 രൂപയുമാണ് പ്രതി കവർന്നത്. പട്ടിക്കാട് പീച്ചി റോഡ് ജങ്ഷനിലെ മറ്റൊരു വീട്ടിൽ മോഷണം നടത്തിയ കേസിൽ പിടിക്കപ്പെട്ട പ്രതിയെ എട്ടുമണിക്കൂറോളം ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. എന്നാൽ, തൊണ്ടിമുതൽ കാണിച്ചുതരാൻ തയാറായില്ല. സ്വർണം വിൽക്കാൻ സഹായിച്ച രണ്ടുപേരിൽനിന്ന് കിട്ടിയ വിവരത്തി​െൻറ അടിസ്ഥാനത്തിൽ പ്രതിയെ വീണ്ടും ചോദ്യംചെയ്തപ്പോഴാണ് തൊണ്ടിമുതലിനെക്കുറിച്ച് വ്യക്തമാക്കിയത്. തൊണ്ടിമുതലിൽ കുറച്ച് കോയമ്പത്തൂരിൽ വീട്ടുപറമ്പിൽ കുഴിച്ചിട്ടതായും താലിമാലയും മറ്റൊരു മാലയും ബംഗളൂരുവിൽ വിറ്റതായും അറിഞ്ഞു. മോഷ്ടിച്ച പണം കാർ വാങ്ങാൻ അഡ്വാൻസ് നൽകിയതായും അറിഞ്ഞു. തുടർന്ന് 24 പവൻ സ്വർണവും പണവും പൊലീസ് പിടിച്ചെടുത്തു. 14 മോഷണക്കേസുകളിൽ പ്രതിയാണ് അനീഷ്. ബിസിനസ് എക്സിക്യൂട്ടിവ് വസ്ത്രധാരണത്തിലൂടെ പകൽ ബൈക്കിലെത്തി ആളില്ലാത്ത വീടുകൾ കണ്ടുെവച്ച് രാത്രിയിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പീച്ചി എസ്.ഐ ഷാജഹാ​െൻറ നേതൃത്വത്തിൽ സജീവ് കുമാർ, ശ്രീകുമാർ, സജീഷ് ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.