വടക്കേക്കാട്: ആരാധനകൾ കൃത്യനിഷ്ഠയോടെ അനുഷ്ടിച്ചാൽ പോര സാമൂഹിക മര്യാദകൾകൂടി പാലിച്ചു ജീവിക്കുമ്പോഴേ ദൈവത്തിെൻറ പ്രീതിക്ക് അർഹരാകൂ എന്ന് ലോക ഇസ്ലാമിക പണ്ഡിതസഭ അംഗവും ശാന്തപുരം അൽ ജാമിഅ അധ്യാപകനുമായ അലിഫ് ശുക്കൂർ. നായരങ്ങാടിയിൽ മസ്ജിദ് തഖ്വ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 'ദൈവത്തിെൻറ ഇഷ്ട ദാസന്മാർ'എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പൊങ്ങച്ചവും ധൂർത്തും ധുർവ്യയവും വിശ്വാസ ജീവിതത്തിെൻറ വിപരീത ദിശയിലാണ്. സമീപസ്ഥനായ ദൈവത്തിെൻറ മുമ്പിൽ മധ്യവർത്തികളെ പ്രതിഷ്ഠിച്ച് മതത്തെ ചൂഷണോപാധിയാക്കുകയാണ് പുരോഹിതന്മാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എച്ച്. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു അൻസാരി അബൂബക്കർ, റഷീദ് അരിമ്പൂരയിൽ, ഉമർ കോട്ടയിൽ, മൊയ്തു കുന്നത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.