പ്രതിഭകൾക്ക്​ ആദരം

കുന്നംകുളം: ആർത്താറ്റ് ചമ്മണ്ണൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പ്രതിഭകളെ ആദരിച്ചു. ഇതോടനുബന്ധിച്ച് പഠനോപകരണ വിതരണവും നടന്നു. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറും ജില്ല പഞ്ചായത്തംഗവുമായ കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു ബൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാജഗോപാൽ അധ്യക്ഷത വഹിച്ചു. ആർത്താറ്റ് മണ്ഡലം പ്രസിഡൻറ് വി.വി. സാംസൺ, കുന്നംകുളം ബ്ലോക്ക് സെക്രട്ടറി കെ.പി. ഷാജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.കെ. ഷാജി, വർഗീസ്, എം. വിജയൻ, രാജേഷ് ചമ്മണൂർ, ഫ്രാൻസിസ് കൊള്ളന്നൂർ എന്നിവർ സംസാരിച്ചു. കുന്നംകുളത്ത് വിജയോത്സവം കുന്നംകുളം: മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച നാലായിരത്തോളം വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി വിജയോത്സവം സംഘടിപ്പിച്ചു. മന്ത്രി എ.സി. മൊയ്തീൻ വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ, നടൻ വി.കെ. ശ്രീരാമൻ, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി, എ.സി.പി പി. വിശ്വംഭരൻ, കലാമണ്ഡലം നിർവാഹക സമിതിയംഗം ടി.കെ. വാസു, കെ.പി. സാക്സൺ, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. സതീശൻ, യു.പി. ശോഭന, സി.കെ. സദാനന്ദൻ, രമണി രാജൻ, ഷേർളി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ഡി.ഇ.ഒ അനിൽ പള്ളിക്കര സ്വാഗതവും എ.ഇ.ഒ പി. സച്ചിദാനന്ദൻ നന്ദിയും പറഞ്ഞു. തുടർന്ന് കരിയർ ഗൈഡൻസ് ക്ലാസും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.