പച്ചപ്പണിയാൻ ഒരുങ്ങി ചൂണ്ടൽ പഞ്ചായത്ത്

കേച്ചേരി: സംസ്ഥാന സർക്കാറി​െൻറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ചൂണ്ടൽ പഞ്ചായത്തിനെ പച്ച പുതപ്പിക്കാനുള്ള ഒരുക്കം പൂർത്തിയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി ഇരുപതിനായിരത്തിൽപരം വൃക്ഷത്തൈകളാണ് ഉൽപാദിപ്പിച്ചിട്ടുള്ളത്. മഴുവഞ്ചേരി ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി കോളജിൽ പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ നിർമിച്ച നഴ്സറിയിൽ മാത്രം പന്ത്രണ്ടായിരത്തിലധികം തൈകൾ ഉൽപാദിപ്പിച്ചിട്ടുണ്ട്. നെല്ലി, സീതപ്പഴം, പേര, മാവ്, പ്ലാവ്, കശുമാവ്, ഞാവൽ, പുളി, പൂമരം, ആര്യവേപ്പ് തുടങ്ങിയ തൈകളാണ് ഇവിടെ ഉൽപാദിപ്പിച്ചിരിക്കുന്നത്. ഈ തൈകൾ ജൂൺ അഞ്ച് മുതൽ പൊതു സ്ഥലങ്ങളിലും തരിശ് പ്രദേശത്തും നട്ട് മൂന്ന് മുതൽ അഞ്ച് വർഷം വരെ പരിപാലിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. 12,000 തൈകൾ ഇത്തരത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നട്ട് പരിപാലിക്കും. ബാക്കിയുള്ള തൈകൾ സൗജന്യമായി വിതരണം നടത്തും. കൃത്യമായ പരിപാലനം ഉറപ്പുവരുത്തുമെന്ന് പഞ്ചായത്തുമായി കരാർ ചെയ്യുന്നവർക്ക് മാത്രമേ തൈകൾ സൗജന്യമായി നൽകുകയുള്ളൂ. ചൊവ്വാഴ്ച പരിസ്ഥിതി ദിനത്തിൽ രാവിലെ 9.30ന് മഴുവഞ്ചേരി ത്രിവേണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി കോളജിൽ നടത്തുന്ന പരിസ്ഥിതി ദിനാചരണത്തിൽ കേരള കലാമണ്ഡലം കൽപിത സർവകലാശാല നിർവാഹക സമിതി അംഗം ടി.കെ. വാസു പദ്ധതി ഉദ്ഘാടനം ചെയ്യും. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. പത്മിനി വിശിഷ്ടാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.